മമതയ്ക്ക് മുന്നില്‍ പതറി ബി.ജെ.പി; അമിത് മാളവിയ ബംഗാളിലേക്ക്; പാര്‍ട്ടിയില്‍ തിരക്കിട്ട അഴിച്ചുപണി
national news
മമതയ്ക്ക് മുന്നില്‍ പതറി ബി.ജെ.പി; അമിത് മാളവിയ ബംഗാളിലേക്ക്; പാര്‍ട്ടിയില്‍ തിരക്കിട്ട അഴിച്ചുപണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 8:12 am

ന്യൂദല്‍ഹി: ബീഹാര്‍ ഫലത്തിന് പിന്നാലെ ബി.ജെ.പിയില്‍ അഴിച്ചുപണി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പാര്‍ട്ടിയില്‍ തിരക്കിട്ട പുനക്രമീകരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാറില്‍ വിജയിച്ചെങ്കിലും അത്ര മികച്ചപ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കാത്തതിലും പാര്‍ട്ടിയില്‍ ആശങ്കയുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നത് ബി.ജെ.പിക്ക് മുന്നിലെ വലിയൊരു കടമ്പതന്നെയായിരിക്കും.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബി.ജെ.പി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ മേധാവി അമിത് മാളവിയ ഇനി കൈലാഷ് വിജയവര്‍ഗിയയെ സഹായിക്കും.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിന്റെ ചുമതല ബൈജയന്ത് ജയ് പാണ്ഡയ്ക്ക് നല്‍കിയിട്ടുണ്ട്.

എന്‍.ഡി.എ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബീഹാറിന്റെ ചുമതല ഭൂപേന്ദ്ര യാദവിന് നല്‍കിയിട്ടുണ്ട്, കൂടാതെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കും.

ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുരളീധര്‍ റാവുവിനാണ് മധ്യപ്രദേശിന്റെ പുതിയ ചുമതല.

ബീഹാറില്‍ 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

Content Highlights: New Moves Of  BJP; Reshuffles States’ In-Charge Team after Bihar election