ചെന്നൈ: നടി നയന്‍താരയ്ക്ക് പിറന്നാളാശംസകളറിയിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫള്കിസ്. നയന്‍ എന്ന നടിയുടെ ചുരക്കപ്പേരിനെ പരാമര്‍ശിച്ചു കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ആശംസ.
‘ നിങ്ങള്‍ നയന്‍ ആയിരിക്കും, പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ 10/10 ആണ്,’ ഹാപ്പി ബര്‍ത്ത് ഡേ,’ എന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
You may be Nayan, but you’ll always be a 10/10 for us! Happy Birthday, #Nayanthara!
— Netflix India (@NetflixIndia) November 18, 2020
നയന്‍താരയുടെ 36ാം ജന്മദിനമാണിന്ന്. പിറന്നാള്‍ ദിനത്തില്‍ നടി നായികയായെത്തുന്ന നിഴല്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.
അതേസമയം നയന്‍താര അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്. നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Netflix Wishes Happy Birthday to Nayanthara