ഇന്നലെ വൈകീട്ട് നടന്ന എന്‍.സി.പി എം.എല്‍.എമാരുടെ യോഗത്തില്‍ 54ല്‍ 50 എം.എല്‍.എമാരെയും പങ്കെടുപ്പിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ശക്തി തെളിയിച്ചിരുന്നു. അതോടെ അജിത്ത് പവാറും മൂന്ന് എം.എല്‍.എമാരും എന്നതായിരുന്നു അപ്പുറത്തെ പക്ഷത്തിന്റെ ശക്തി.
ഇന്ന് രാവിലെ ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഒരു എം.എല്‍.എയെ കൂടി എന്‍.സി.പി പക്ഷത്തെത്തിക്കാന്‍ ശരത് പവാറിന് കഴിഞ്ഞു.യോഗത്തില്‍ പങ്കെടുക്കാതിരുന്ന ബാബന്‍ ഷിന്‍ഡെ എം.എല്‍.എയെയാണ് ഇന്ന് ശരത് പവാറിനെ വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ചത്. ഇതോടെ അജിത്ത് പവാര്‍ പക്ഷത്ത് അധികം എം.എല്‍.എമാരില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ 35 എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുകയാണെന്നാണ് അജിത്ത് പവാര്‍ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ എന്‍.സി.പി സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം എന്‍.സി.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി 54ല്‍ 50 എം.എല്‍.എമാരെയും യോഗത്തിനെത്തിക്കാന്‍ എന്‍.സി.പിക്ക് കഴിഞ്ഞിരുന്നു. അജിത്ത് പവാറിന്റെ അടുത്ത അനുയായി ധനഞ്ജയ് മുണ്ഡെയെയും യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞത് പവാറിന്റെ വിജയമായാണ് വിലയിരുത്തുന്നത്.