Advertisement
Sports News
എന്‍.ബി.എ.ടീമുകള്‍ ഇന്ത്യയിലേക്ക്; ആവേശത്തോടെ ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 21, 09:26 am
Friday, 21st December 2018, 2:56 pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗായ എന്‍.ബി.എ. മത്സരങ്ങള്‍ ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം രണ്ട് എന്‍.ബി.എ. മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. മുംബൈയിലാണ് മത്സരം.

ഇന്ത്യാനാപേസേഴ്‌സും സാക്രമെന്റോ കിങ്‌സും തമ്മിലുള്ള മത്സരമാകും നടക്കുക. അടുത്ത വര്‍ഷം ഒക്ടോബറിലാണ് മത്സരം. പ്രീസീസണിന്റെ ഭാഗമായാണ് എന്‍.ബി.എ ടീമുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത്.

ALSO READ: എ.എഫ്.സി. ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം അബൂദാബിയിലെത്തി; വന്‍ സ്വീകരണവുമായി ആരാധകര്‍

ലോകത്ത് ജനപ്രീതിയുള്ള പ്രഫഷണല്‍ ബാസ്‌കറ്റ് ബോള്‍ ലീഗാണ് എന്‍.ബി.എ. ജൂനിയര്‍ എന്‍.ബി.എയുടെ പരിശീലനപരിപാടിക്ക് കേരളത്തിലടക്കം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രീസീസണിനെത്തുന്ന താരങ്ങള്‍ യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനും ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്തും. ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ പ്രേമികളെ എന്‍.ബി.എയിലേക്ക് ആകര്‍ഷിക്കലാണ് പ്രീസീസണ്‍ മത്സരങ്ങളുടെ ലക്ഷ്യം.