ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു.
ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ദുവിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
സിദ്ദു ഇന്ന് ഹൈക്കമാന്റ് നേതാക്കളുമായി ദൽഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കമാന്റ് സിദ്ദുവിനോട് ആവശ്യപ്പെട്ടന്നാണ് വിവരം.