മാവോയിസ്റ്റ് നേതാവ് രൂപേഷിനും സംഘത്തിനുമെതിരെ ദേശീയ സുരക്ഷാ നിയമം: ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല
Daily News
മാവോയിസ്റ്റ് നേതാവ് രൂപേഷിനും സംഘത്തിനുമെതിരെ ദേശീയ സുരക്ഷാ നിയമം: ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th July 2015, 6:29 pm

Roopesh-Shainaകോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനും സംഘത്തിനുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. രൂപേഷിന് പുറമെ ഭാര്യ ഷൈന, കണ്ണന്‍, വീരമണി, അനൂപ് എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ കലക്ടറുടേതാണ് നടപടി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല.

നേരത്തെ അറസ്റ്റിലായ അഞ്ചു പേരും മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തിയതോടെ ഇനി ജാമ്യം ലഭിക്കില്ല. ഇവരെല്ലാം ഇപ്പോള്‍ കോയമ്പകത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്

കഴിഞ്ഞ മെയ് നാലിന് കോയമ്പത്തൂരിലെ കരുമറ്റംപട്ടിയിലെ ഒരു ചായക്കടയില്‍ വെച്ചാണ് കേരളം, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് പോലീസിന്റെ സംയുക്തസംഘമാണ് രൂപേഷും ഷൈനയുമടക്കമുള്ള അഞ്ച് പേരെ പിടികൂടിയത്. മലയാളിയായ അനൂപ്, കര്‍ണാടക സ്വദേശിയായ ഈശ്വര്‍ എന്ന വീരമണി, തമിഴ്‌നാട് സ്വദേശിയായ കണ്ണന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.