Movie Day
നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 30, 11:48 am
Wednesday, 30th June 2021, 5:18 pm

ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നസീറുദ്ദീന്‍ ഷായ്ക്ക് ന്യുമോണിയ ബാധിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ രത്‌ന പതക്ക് ഷാ പി.ടി.ഐയോട് പറഞ്ഞു.

ഘറിലെ ഹിന്ദുജ ആശുപത്രിയിലാണ് നസീറുദ്ദീന്‍ ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ നേരിയ അംശമുണ്ടെന്നും ചികിത്സയിലാണെന്നും രത്‌ന പറഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും രത്‌ന പറഞ്ഞു.

ബോളിവുഡിലെ പ്രമുഖ വ്യക്തിത്വമാണ് നസീറുദ്ദീന്‍ ഷാ. നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

മസൂം, സര്‍ഫറോഷ്, ഇക്ബാല്‍, എ വെന്നെസ്‌ഡേ, മണ്‍സൂണ്‍ വെഡ്ഡിംഗ്, മക്ബൂല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങളാണ് നസീറുദ്ദീന്‍ ഷാ കൈകാര്യം ചെയ്തിട്ടുള്ളത്.

 

സച്ച് എ ലോംഗ് ജേര്‍ണി, ദ ഗ്രേറ്റ് ന്യൂ വണ്ടര്‍ഫുള്‍ ആന്‍ഡ് മാംഗോ ഡ്രീംസ് തുടങ്ങിയ അന്താരാഷ്ട്ര സിനിമാ പ്രോജക്ടുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സ്പര്‍ശ് എന്ന ചിത്രത്തിന് 1979ന് അദ്ദേഹത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. 1984ല്‍ പാര്‍ എന്ന ചിത്രത്തിനും 2005ല്‍ ഇക്ബാലിനുമാണ് പിന്നീട് അദ്ദേഹം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Naseeruddin Shah, 70, Is In Hospital With Pneumonia