തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരല്‍ ചൂണ്ടി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നുവെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘തെരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരല്‍ ചൂണ്ടി സുകുമാരന്‍ നായര്‍(എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി) ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നു. ഈ ജാതിവെറി തെക്കന്‍ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടര്‍മാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യു.ഡി.എഫിന്റെ വന്‍തകര്‍ച്ചയ്ക്ക് ഒരു കാരണം,’ എന്‍.എസ് മാധവന് ട്വിറ്ററിലെഴുതി.
തിരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരൽ ചൂണ്ടി സുകുമാരൻ നായർ ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നു. ഈ ജാതിവെറി തെക്കൻ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടർമാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വൻതകർച്ചയ്ക്ക് ഒരു കാരണം.
നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടും എന്‍.എസ് മാധവന് രംഗത്തെത്തിയിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലുമില്ലാത്ത ബി.ജെ.പിയ്ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മലയാളികള്‍ തഴഞ്ഞ ബി.ജെ.പിയ്ക്ക് സംസാരിക്കാന്‍ സമയം നല്കുന്ന ചില ചാനലുകള്‍ മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഓക്സിജനെന്നും എന്നാല്‍ ഇത് ചാനലുകളുടെ ടി.ആര്.പി റേറ്റിംഗ് താഴേക്ക് വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ഏജന്‍സികളോടുള്ള പേടിയോ ജന്മനാ ഉള്ള മണ്ടത്തരം കാരണമോ 87.6ശതമാനം മലയാളികള്‍ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത ബി.ജെ.പിക്ക് മൂന്നിലൊന്ന് സമയം നല്കുന്ന ചാനലുകള്‍ മാത്രമാണു ഇപ്പോള്‍ അവരുടെ ഓക്സിജന്‍. ഇത് ടി.ആര്.പി താഴോട്ട് വീഴ്ത്തി ചാനല്‍ പൂട്ടിക്കുമെന്നും അവര്‍ മനസ്സിലാക്കണം,’ എന്‍.എസ് മാധവന് ട്വിറ്ററിലെഴുതി.
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ബി.ജെ.പി നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്.
ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക