സ്പോര്‍ട്സ് ഡെസ്‌ക്4 hours ago
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡിയും ചീഫ് എഡിറ്ററുമായ എം.വി നികേഷ്‌കുമാര്‍ അറസ്റ്റില്‍. സേവന നികുതി ഇനത്തില്‍ കൈപ്പറ്റിയ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗമാണ് നികേഷിനെ അറസ്റ്റു ചെയ്തത്.
വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നും കൈപ്പറ്റിയ ഒന്നരക്കോടി രൂപയുടെ സേവനനികുതി കുടിശ്ശികയാണ് റിപ്പോര്‍ട്ടര്‍ ടി.വി നല്‍കാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം പലതവണ നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും തുക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ നികേഷിനെ അറസ്റ്റു ചെയ്തത്.
സെന്‍ട്രല്‍ എക്‌സൈസ് സംഘം കളമശേരിയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെത്തിയാണ് നികേഷിനെ അറസ്റ്റു ചെയ്തത്.