'മുതുവന്‍ കല്ല്യാണം' ; കാടിന്റെ പ്രണയകഥ പറഞ്ഞ് ഭാരത് ബാലയുടെ ചിത്രം
Malayalam Cinema
'മുതുവന്‍ കല്ല്യാണം' ; കാടിന്റെ പ്രണയകഥ പറഞ്ഞ് ഭാരത് ബാലയുടെ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th February 2021, 4:18 pm

കേരളത്തിലെ ഒരു ഗോത്ര സമുദായമായ മുതുവന്മാരുടെ ജീവിതം അടിസ്ഥാനമാക്കി. ഒരുക്കുന്ന ചിത്രമാണ് ‘മുതുവന്‍ കല്ല്യാണം’. ചലച്ചിത്ര നിര്‍മ്മാതാവ് ഭരത്ബാല അവതരിപ്പിച്ച ‘മുതുവന്‍ കല്യാണം’ സംവിധാനം ചെയ്യുന്നത് ഷാന്‍ സെബാസ്റ്റ്യന്‍ ആണ്.

മുതുവന്‍ സമുദായത്തിലെ തന്നെ യുവതീ യുവാക്കളെ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ഭരത്ബാല അവതരിപ്പിച്ച ‘മുതുവന്‍ കല്യാണം’ കാലത്തിനനുസരിച്ച് മാഞ്ഞുപോകുന്ന ആചാരത്തെ കാണിച്ച് തരികയാണ്.

വെര്‍ച്വല്‍ ഭാരത് പശ്ചിമഘട്ടത്തിലെ വനമേഖലയിലെത്തി എറണാകുളം ജില്ലയിലെ ഒരു മുതുവന്‍ ദമ്പതികളുടെ കഥ ചിത്രീകരിക്കുകയായിരുന്നു.

വനത്തില്‍ മുതുവന്‍ ഗോത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും കണ്ടെത്തുന്നതിനുമായി നിരവധി മാസങ്ങള്‍ ചെലവഴിച്ചു. ചലച്ചിത്ര നിര്‍മ്മാതാവും വെര്‍ച്വല്‍ ഭാരതിന്‍റെ സ്ഥാപകനുമായ ഭരത്ബാല ഗണപതി ഈ കഥയെക്കുറിച്ച് കേട്ടപ്പോള്‍ അത് ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

‘ഇവ ഇന്ത്യയുടെ ടൂറിസ്റ്റ് ഭൂപടത്തിലല്ല, മറിച്ച് സമുദായത്തിലെ ചില മുതിര്‍ന്നവര്‍ ഞങ്ങളെ വനത്തിനുള്ളില്‍ എത്തിച്ചപ്പോള്‍ അത് മനോഹരമായിരുന്നു,’ ചിത്രത്തിന്റെ സംവിധായകന്‍ ഷാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: ‘Muthuvan kallyanam’; Bharat Bala’s film tells the love story of the forest