ആദ്യം ഞങ്ങളെ സാമൂഹിക ജീവികളായി അംഗീകരിക്കൂ, എന്നിട്ടു മതി വഖഫ് ബോര്‍ഡ് അംഗത്വം
Daily News
ആദ്യം ഞങ്ങളെ സാമൂഹിക ജീവികളായി അംഗീകരിക്കൂ, എന്നിട്ടു മതി വഖഫ് ബോര്‍ഡ് അംഗത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th December 2014, 3:30 pm

“സ്ത്രീ പ്രശ്‌നങ്ങളെ വിശിഷ്യാ സ്വന്തം സമുദായത്തന്മിലെ സ്ത്രീ പ്രശ്‌നങ്ങളെ സ്ത്രീ വീക്ഷണക്കോണില്‍ അഭിസംബോധനചെയ്യാന്‍ പോലും അവര്‍ക്ക് അനുവാദമില്ല. ബഹുഭാര്യത്വം,വിവാഹ മോചനം,സ്ത്രീധനം, ലിംഗനീതി തുടങ്ങിയ സജീവപരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീ സംഘടനകള്‍ക്ക് സ്വന്തമായി അഭിപ്രായമില്ല. പകരം ഖുര്‍ആന്‍ പരായണ മല്‍സരം, മൈലാഞ്ചിയിടല്‍ മല്‍സരം എന്നിവ സംഘടിപ്പിക്കാന്‍ പുരുഷ യജമാനന്‍മാര്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കും. ഇനി ഒരുപടികൂടി കടന്ന് സെമിനാറോ സിമ്പോസിയമോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ ഓഡിറ്റോറിയം ബുക്ക് ചെയ്ത് വിഷയം തീരുമാനിച്ച് പ്രാസംഗികരെ ക്ഷണിച്ച് പുരുഷന്‍മാര്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന പുരുഷന്‍മാരുടെ പരിപാടിയാക്കി അതിനെമാറ്റും.”



ഒപ്പിനിയന്‍ | തമന്നാ ബിന്‍ത്


വഖഫ് ബോര്‍ഡിലും അങ്ങിനെ സ്ത്രീ പ്രാതിനിധ്യമായി. കേന്ദ്ര വഖഫ് നിയമ ഭേദഗതിയിലൂടെയാണ് ഇതു സാധ്യമായത്. മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫാത്തിമ റോസ്‌നയും മുജാഹിദ് വനിതാ വിഭാഗത്തിലെ ഷമീമാ ഇസ്‌ലാഹിയയുമാണ് വഖഫ് ബോര്‍ഡിലെത്തിയത്. അഭിമാനകരമായ, ചരിത്രപരമായ സംഭവമാണെങ്കിലും ഈ വാര്‍ത്ത വായിച്ചപ്പോള്‍ മനസിലെത്തിയത് മുസ്‌ലിം സ്ത്രീകള്‍ തൊഴുത്തില്‍ കെട്ടിയ പശുക്കളെപ്പോലെയാണെന്ന കമലാ സുരയ്യയുടെ വാക്കുകളാണ്.

മുസ്‌ലിം സ്ത്രീയുടെ അവസ്ഥയെക്കുറിച്ച് അത്ര കൃത്യമായ ഒരു നിര്‍വചനം വേറെയൊന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ല. സമയാ സമയമം യജമാനന്‍ എത്തിച്ചു കൊടുക്കുന്ന പുല്ലും വെള്ളവും കഴിച്ച് കഴിഞ്ഞു കൂടേണ്ട അവസ്ഥയാണ് ഭൂരിഭാഗം മുസ്‌ലിം സ്ത്രീകള്‍ക്കുമെന്ന് ഇസ്‌ലാം ആശ്ലേഷണ കാലത്ത് തന്നെ സന്ദര്‍ശിക്കാനെത്തിയ സ്ത്രീകള്‍-വിശിഷ്യാ പുരോഗമനം പറയുന്ന മുസ്‌ലിം സംഘടനകളുടെ വനിതാ വിഭാഗം നേതാക്കളുമായുള്ള ആശയ വിനിമയത്തില്‍ നിന്ന് കമല മനസിലാക്കിയിരുന്നു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലേശം ഭേദമാണെങ്കിലും സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് റോള്‍ ഉണ്ടെന്നു സമ്മതിക്കാന്‍ കേരള മുസ്‌ലിം പാരുഷ്യം കൂട്ടാക്കുന്നില്ല. ആവശ്യപ്പെടാതെ തന്നെ  രക്ഷകര്‍തൃത്വം ഏറ്റെടുക്കാന്‍ വരുന്ന സവര്‍ണ ഫെമിനിസത്തിന്റെ ഉള്ളിലിരിപ്പ്  ഞങ്ങളില്ലാതെ നിനക്കെന്ത് നിലനില്‍പ്പ് എന്നമട്ടിലാണ്. മുസ്‌ലിങ്ങള്‍ക്കിടയില്‍ അനവധി സംഘടനകളും അവക്ക് രണ്ടെങ്കിലും വീതം പ്രസിദ്ധീകരണങ്ങളും നിലവിലുണ്ടെങ്കിലും സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളെ സംബോധന ചെയ്യാന്‍ അവര്‍ക്കു താല്‍പര്യമില്ല.

അങ്ങേയറ്റം സ്ത്രീവിരുദ്ധവും അവഹേളനം നിറഞ്ഞതുമായ വീക്ഷണമാണ് നേതാക്കള്‍ പള്ളിക്കുള്ളിലും പുറത്തും മൈക്കുകെട്ടി പുലമ്പുന്നത്. അവര്‍ നടത്തുന്ന പത്രങ്ങള്‍ക്ക് മുസ്‌ലിം സ്ത്രീയെ ഒഴിച്ചു നിര്‍ത്തിയുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ മാത്രമാണ് താല്‍പര്യം. വനിതാ നേതാക്കള്‍ പത്രാധിപ കുറിപ്പ് എഴുതുന്ന, വനിതാ റിപ്പോര്‍ട്ടര്‍മാരും സബ്എഡിറ്റര്‍മാരും ചേര്‍ന്നു തയ്യാറാക്കുന്ന മുസ്‌ലിം വനിതാ പ്രസിദ്ധീകരണങ്ങള്‍ പോലും ഇതില്‍ നിന്ന് ഭിന്നമല്ല.


പ്രാഥമിക വിദ്യാഭ്യാസ  മേഖലയെ പറ്റി കുറിപ്പ് തയാറാക്കാനുള്ള   വിവരശേഖരണത്തിനായി  ഒരു മുസ്‌ലിം സംഘടനയുടെ യുവനേതാവ് ആരംഭിച്ച ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയുമായി സംസാരിക്കേണ്ടി വന്നു. പ്രൈമറി ക്ലാസിലെ ആണ്‍-പെണ്‍ അനുപാതം എത്രയാണെന്ന ചോദ്യത്തിന് എന്റെ ക്ലാസില്‍ ആണ്‍ കുട്ടികളില്ലെന്നായിരുന്നു അധ്യാപികയുടെ മറുപടി. കാരണമന്വേഷിച്ചപ്പോള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയൂം കാര്യങ്ങള്‍ ഗ്രഹിക്കാനുളള ശേഷി വ്യത്യസ്തമായതിനാല്‍ പ്രത്യേകം ക്ലാസുകളില്‍ പഠിപ്പിക്കുന്നതാണ് ശാസ്ത്രീയ രീതി എന്നാണ് മാനേജ്‌മെന്റ് നിര്‍ദേശമെന്ന് ടീച്ചര്‍ വിശദീകരിച്ചു. തൃപ്തി വരാതെ സ്‌കൂളിന്റെ പ്രചാരകരിലൊരാളെ സമീപിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അത് ഇസ്‌ലാമിന്റെ രീതിയാണത്രെ.ആണിനെയും പെണ്ണിനെയും  വേര്‍തിരിച്ച് വളര്‍ത്തുകയെന്നത്.


muslim-women
സ്ത്രീ പ്രശ്‌നങ്ങളെ വിശിഷ്യാ സ്വന്തം സമുദായത്തന്മിലെ സ്ത്രീ പ്രശ്‌നങ്ങളെ സ്ത്രീ വീക്ഷണക്കോണില്‍ അഭിസംബോധനചെയ്യാന്‍ പോലും അവര്‍ക്ക് അനുവാദമില്ല. ബഹുഭാര്യത്വം,വിവാഹ മോചനം,സ്ത്രീധനം, ലിംഗനീതി തുടങ്ങിയ സജീവപരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീ സംഘടനകള്‍ക്ക് സ്വന്തമായി അഭിപ്രായമില്ല. പകരം ഖുര്‍ആന്‍ പരായണ മല്‍സരം, മൈലാഞ്ചിയിടല്‍ മല്‍സരം എന്നിവ സംഘടിപ്പിക്കാന്‍ പുരുഷ യജമാനന്‍മാര്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കും. ഇനി ഒരുപടികൂടി കടന്ന് സെമിനാറോ സിമ്പോസിയമോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ ഓഡിറ്റോറിയം ബുക്ക് ചെയ്ത് വിഷയം തീരുമാനിച്ച്  പ്രാസംഗികരെ ക്ഷണിച്ച് പുരുഷന്‍മാര്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന പുരുഷന്‍മാരുടെ പരിപാടിയാക്കി അതിനെമാറ്റും.

ടീസ്റ്റാ സെറ്റില്‍വാദ്, ഉഷാ രാമനാഥന്‍, മനീഷാ സേഥി തുടങ്ങിയ ആക്ടിവിസ്റ്റുകള്‍ കേരളത്തിലെ മുസ്‌ലിം യുവജന സംഘടനകളുടെ സെമിനാറുകളില്‍ നിത്യസാന്നിധ്യമാണ്. പ്രവര്‍ത്തനങ്ങളെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ കൂടി ഭാഗമായാണല്ലോ ഈ പ്രാസംഗികരെ തങ്ങളുടെ വേദികളിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍  മുസ്‌ലിം സ്ത്രീകള്‍ക്ക് അത്തരം ഇടപെടലുകള്‍ നടത്താന്‍ ഇടം കൊടുക്കാത്ത ആ സംഘടനകളുടെ മനസ് എത്രമാത്രം ഇടുങ്ങിയതാണ്.

പ്രാഥമിക വിദ്യാഭ്യാസ  മേഖലയെ പറ്റി കുറിപ്പ് തയാറാക്കാനുള്ള   വിവരശേഖരണത്തിനായി  ഒരു മുസ്‌ലിം സംഘടനയുടെ യുവനേതാവ് ആരംഭിച്ച ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയുമായി സംസാരിക്കേണ്ടി വന്നു. പ്രൈമറി ക്ലാസിലെ ആണ്‍-പെണ്‍ അനുപാതം എത്രയാണെന്ന ചോദ്യത്തിന് എന്റെ ക്ലാസില്‍ ആണ്‍ കുട്ടികളില്ലെന്നായിരുന്നു അധ്യാപികയുടെ മറുപടി. കാരണമന്വേഷിച്ചപ്പോള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയൂം കാര്യങ്ങള്‍ ഗ്രഹിക്കാനുളള ശേഷി വ്യത്യസ്തമായതിനാല്‍ പ്രത്യേകം ക്ലാസുകളില്‍ പഠിപ്പിക്കുന്നതാണ് ശാസ്ത്രീയ രീതി എന്നാണ് മാനേജ്‌മെന്റ് നിര്‍ദേശമെന്ന് ടീച്ചര്‍ വിശദീകരിച്ചു. തൃപ്തി വരാതെ സ്‌കൂളിന്റെ പ്രചാരകരിലൊരാളെ സമീപിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അത് ഇസ്‌ലാമിന്റെ രീതിയാണത്രെ.ആണിനെയും പെണ്ണിനെയും  വേര്‍തിരിച്ച് വളര്‍ത്തുകയെന്നത്.

മെഡിക്കല്‍,എഞ്ചിനീയറിംഗ്, ലോ കോളേജുകളില്‍, ഐ.ഐ.ടികള്‍, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയിലെല്ലാം  മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സാന്നിധ്യം ആവേശകരമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും കുടുംബത്തിലെ ചില മുതുക്കന്‍മാരുടെ “ഒരു മൂളല്‍” മതി പലരുടെയും പഠനം പാതിവഴിയില്‍ മുടങ്ങാന്‍. എന്റെ ഭാര്യ പി.ജിയാണ്, ജോലിക്കു പോയ്‌ക്കോട്ടേന്ന് ചോദിച്ചു, ഞാന്‍ സമ്മതിച്ചില്ല എന്ന് ആണത്തം പറയുന്നവരുടെ എണ്ണവും കൂടി വരുന്നു.
dua
ജോലിക്കോ പള്ളിയിലോ പോയിക്കൂടാ പിന്നെയോ? ഷോപ്പിംഗ് മാളുകള്‍, ജുവല്ലറികള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ആശുപത്രികള്‍, പെരുന്നാളിനും ഗള്‍ഫില്‍ നിന്ന് ബന്ധുക്കള്‍ വരുമ്പോഴും  ബീച്ച് വാട്ടര്‍ തീം പാര്‍ക്ക് എന്നവിടങ്ങളില്‍ പോകാന്‍ മാത്രമാണ് ശരാശരി മുസ്‌ലിം സ്ത്രീക്ക് അനുമതി.

ആരാണ് മുസ്‌ലിം സ്ത്രീകളുടെ പുരോഗതിയെ തടയുന്നതും ഇസ്‌ലാമികമല്ലാത്ത  വിലക്കുകള്‍ മതത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കുന്നതും? രണ്ടേരണ്ട് കാര്യങ്ങളേ അല്ലാഹു കല്‍പിച്ചിട്ടുളളൂ. 1) നിങ്ങള്‍ പരിധി ലംഘിക്കരുത് 2) നിങ്ങള്‍ അനുഭവിക്കുന്നത് ന്യയമായതായിരിക്കണം.

എന്നാല്‍ യാഥാസ്ഥിതിക പൗരോഹിത്യത്തിന് സ്ത്രീകളെ സംബന്ധിച്ച് അങ്ങേയറ്റം പ്രതിലോമ കാഴ്ചപ്പാടാണുള്ളത്.  ഇടക്കിടെ നടക്കുന്ന ബഹുഭാര്യത്വ ചര്‍ച്ചകളില്‍ അത് തെളിഞ്ഞ് കാണാറുളളതുമാണ്. കുടുംബത്തിന്റെ ഗതികേടില്‍നിന്നുണ്ടായ പണക്കൊതിമൂലമോ യത്തീം ഖാനാ മുതലാളിമാരുടെ സംഭാവന ദുരമൂലമോ വിദേശ പൗരന്റെ താല്‍കാലിക ഭാര്യയാവേണ്ടിവരികയും പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിയോട് അനുതാപം പ്രകടിപ്പിക്കേണ്ടതിനുപകരം മുസ്‌ലിം സംഘടനകള്‍ മത സ്വാതന്ത്ര്യത്തിന്റെ തലനാരിഴ കീറാനണ് ശ്രമിച്ചത്.

മലപ്പുറം ജില്ലയിലെ ഒരു വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍ട്ടി ജില്ലാപ്രസിഡന്റിന്റെ ഡിസിപ്ലിനറി കോഡില്‍ പൊറുതിമുട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ച് പത്രസമ്മേളനം നടത്തിയ വാര്‍ത്ത പുറത്തുവന്നത് സമീപകാലത്താണ്. പാര്‍ട്ടിപ്രവര്‍ത്തകരും ജനപ്രധിനിധികളുമായ വനിതകള്‍ വൈകുന്നേരം ആറിനുശേഷം പുറത്തിറങ്ങരുതെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും പുരുഷന്‍മാരുമായി ഇടപഴകാനുളള സാധ്യത പരമാവധി ഒഴിവാക്കണമെന്നും നേരത്തെ  ഫത്ത്‌വ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥകളോട് ഇടപഴകുന്നതിനോ നടിമാരുമായി വേദി പങ്കിടുന്നതിനോ പര്‍ട്ടിയുടെ പുരുഷ മന്ത്രിമാര്‍ക്ക് വിലക്കേതുമില്ലതാനും”.

അടുത്ത പേജില്‍ തുടരുന്നു


മേല്‍തട്ട് വിദ്യാഭ്യാസം നേടി ഫോറിന്‍ ആക്‌സന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന അടിപൊളി ആധുനിക വേഷം ധരിച്ച സ്‌ട്രെയിറ്റന്‍ ചെയ്ത മുടിയുളള ലിപ്‌സ്റ്റിക്ക് തേച്ച ചുണ്ടുകളുള്ള മുസ്‌ലികളും അല്ലാത്തവരുമായ യുവതികളെ ശീതീകരിച്ച കോര്‍പറേറ്റ് ഓഫീസുകളിലും സ്റ്റുഡിയോകളിലും ഷൂട്ടിങ്ങ് സെറ്റുകളിലും ജോലിക്ക് നിയോഗിച്ച്  മാറിയ കാലത്തിന്റെ നടുക്കണ്ടം തിന്നുന്ന മുസ്‌ലിം സംഘടനകള്‍ ഉത്തമ കുടുംബിനികളെ വാര്‍ത്തെടുക്കാനെന്ന പേരില്‍ നടത്തുന്ന വനിതാ കോളേജുകളിലെയും ഓര്‍ഫനേജുകളിലെയും സിലബസ് കാലോചിതാമാക്കാനോ, അഭിരുചിക്കിണങ്ങിയ കോഴ്‌സുകള്‍ പഠിക്കാനനുവദിച്ച് പഠിതാക്കളുടെ ആത്മവിശ്വാസം ഉയര്‍ത്താനോ യുണിഫോം പരിഷ്‌കരിക്കാനോ വല്ലശ്രമവും നടത്തുന്നുണ്ടോ?


muslim-women-shopping
പണ്ട് നിലമ്പൂര്‍ ആയിഷയും റംലാബീഗവും ഐഷാബീഗവും കലാരംഗത്ത് തിളങ്ങിനിന്നിരുന്ന കാലത്ത് യാഥാസ്ഥിതിക മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗവേദികളിലൂടെയും എത്ര പ്രതിലോമപരമായാണതിനെ നേരിട്ടത്. കാലചക്രം പലവട്ടം കറങ്ങിത്തിരിഞ്ഞപ്പേള്‍ സംഘടനകള്‍ ചാനല്‍ മുതലാളിമാരായി ഇപ്പോള്‍ ഐഷാബീഗവും നിലമ്പൂര്‍ ആയിഷയും തങ്ങളുടെ കലാജീവിതം അനുസ്മരിക്കാനും ആദരം ഏറ്റുവാങ്ങാനും ചാനല്‍ സ്റ്റുഡിയോയിലെത്തുന്നു.

പ്രബലയാഥാസ്ഥിതിക പണ്ഡിത സംഘടനയുടെ യുവജന വിഭാഗം ആരംഭിച്ച വിനോദ ചാനലിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയുടെ ഓഡിഷനില്‍ പങ്കെടുക്കാനും സീരിയലില്‍ അഭിനയിക്കാനും യുവതീ യുവാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടപ്പോള്‍ സ്ത്രീകള്‍ക്ക് ഉത്തമം വീടിന്റെ അകത്തളമാണെന്ന പ്രവാചക വചനം കാലഹരണപ്പെട്ടതോര്‍ത്ത് അതിയായ സന്തോഷം തോന്നി. ചാനലിന്റെ “പ്രൊമോ”യില്‍ പ്രത്യക്ഷപെടുന്ന “മുശാവറ” അംഗം പറയുന്നത് കുടുംബസമേതം കാണാവുന്ന ചാനലാണിതെന്നാണ്.

മേല്‍തട്ട് വിദ്യാഭ്യാസം നേടി ഫോറിന്‍ ആക്‌സന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന അടിപൊളി ആധുനിക വേഷം ധരിച്ച സ്‌ട്രെയിറ്റന്‍ ചെയ്ത മുടിയുളള ലിപ്‌സ്റ്റിക്ക് തേച്ച ചുണ്ടുകളുള്ള മുസ്‌ലികളും അല്ലാത്തവരുമായ യുവതികളെ ശീതീകരിച്ച കോര്‍പറേറ്റ് ഓഫീസുകളിലും സ്റ്റുഡിയോകളിലും ഷൂട്ടിങ്ങ് സെറ്റുകളിലും ജോലിക്ക് നിയോഗിച്ച്  മാറിയ കാലത്തിന്റെ നടുക്കണ്ടം തിന്നുന്ന മുസ്‌ലിം സംഘടനകള്‍ ഉത്തമ കുടുംബിനികളെ വാര്‍ത്തെടുക്കാനെന്ന പേരില്‍ നടത്തുന്ന വനിതാ കോളേജുകളിലെയും ഓര്‍ഫനേജുകളിലെയും സിലബസ് കാലോചിതാമാക്കാനോ, അഭിരുചിക്കിണങ്ങിയ കോഴ്‌സുകള്‍ പഠിക്കാനനുവദിച്ച് പഠിതാക്കളുടെ ആത്മവിശ്വാസം ഉയര്‍ത്താനോ യുണിഫോം പരിഷ്‌കരിക്കാനോ വല്ലശ്രമവും നടത്തുന്നുണ്ടോ?

അതിനേക്കാളെല്ലാമേറെ ഭീകരമാണ് മുസ്‌ലിം വിവാഹചടങ്ങിലെ സ്ത്രീ വിവേചനം. വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ദൈവത്തെ  മുന്‍നിര്‍ത്തി ഏര്‍പ്പെടുന്ന കരാറാണെന്നാണ് വീരവാദം. എന്നാല്‍ പാലുകൊടുക്കാനും താലി കെട്ടിക്കാനും അമ്മായി പൊന്നിനുമല്ലാതെ  നിക്കാഹ് ചടങ്ങിന്റെ ഏഴയലത്തുപോലും സ്ത്രീയെ അടുപ്പിക്കാറില്ല. പെണ്‍കുട്ടിയുടെ കൈയ്യൊപ്പ് വിവാഹക്കരാറില്‍ നിര്‍ബന്ധമാക്കി  പേഴ്‌സണല്‍  ലോബോര്‍ഡിലെ വനിതാ അംഗം ഉസ്മാ നഹീദ് നിക്കാഹ്‌നാമ  പരിഷ്‌കരിച്ചെങ്കിലും ഇന്നുവരെ എവിടെയെങ്കിലും നടപ്പാക്കിയതായി അറിയില്ല.


പ്രവാചകന്‍ തന്റെ അനുചരന്‍മാരോട് പറഞ്ഞു നിങ്ങള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കരുത് കാരണം വൃദ്ധന്‍മാരും മുലയൂട്ടുന്ന അമ്മമാരും നിങ്ങളെ തുടര്‍ന്ന് നമസ്‌കരിക്കുന്നുണ്ടാകും. മറ്റൊരിക്കല്‍ പറഞ്ഞു  ആദ്യം പുരുഷന്‍മാര്‍ രണ്ടാമത് കുട്ടികള്‍ അവസാനം സ്ത്രീകള്‍ ഈ ക്രമത്തിലായിരിക്കണം നമസ്‌കാരത്തിന് വരിനില്‍കേണ്ടത്. ഇത്ര സുവ്യക്തമായ അദ്ധ്യപനങ്ങളുണ്ടായിട്ടും അത് പഠിക്കുകയും പഠിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്തിട്ട്  തൊണ്ണുറ്റിയൊന്‍പത് ശതമാനം സ്ത്രീകള്‍ക്കും പള്ളിയില്‍ പോയി പ്രാര്‍ഥന നടത്തുന്നതിന് വിലക്കേര്‍പെടുത്തിയിട്ടുള്ള ഒരുസമൂഹത്തില്‍ പള്ളികളെയും മതസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന വഖഫ്‌ബോര്‍ഡില്‍ സ്ത്രീപ്രാതിനിധ്യമുണ്ടായത്‌കൊണ്ട് ആര്‍ക്ക് എന്ത്പ്രയോജനം!!


namas
അതുപോലെ തന്നെ രക്ഷാകര്‍തൃത്വത്തിലുള്ള വിവേചനം. ഒരുസ്ത്രീ അകാലത്തില്‍  ഭര്‍ത്താവ് നഷ്ടപ്പെട്ടവളോ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളോ ആകാം.ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ മകളെ കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കുന്നു. അവസാനം ആ കുട്ടിയുടെ വിവാഹച്ചടങ്ങില്‍ കാര്‍തികത്വം വഹിക്കാന്‍ ചിലര്‍ ഓടിയെത്തും. അന്നുവരെ ഇവരുടെ ജീവിതത്തില്‍ ഒരുവിധ സഹായവും ചെയ്തിട്ടില്ലാത്ത ഭര്‍ത്താവോ ഭര്‍തൃപിതാവോ സഹോദരനോ അതല്ലങ്കെില്‍ ഏതെങ്കിലും നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയ മൗലവിയോ പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് കാര്‍മികത്വം വഹിക്കും. തന്റെ ഉയിര് നല്‍കി മകളെ വളര്‍ത്തി വലുതാക്കിയ ഉമ്മ പുറത്ത്. അതിനുശേഷവും ഈ പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളിലും വിവാഹവേദിയിലെത്തിയ രക്ഷാകര്‍ത്തക്കളാരും ഉണ്ടാവില്ല.അപ്പോഴും ഈ ഉമ്മമാത്രം.

പ്രയോഗതലത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഈ മതവിധികളെ കുറ്റമറ്റതാക്കി ലിംഗനീതി ഉറപ്പവരുത്താന്‍ മുസ്‌ലിം പൗരോഹിത്യവും അവര്‍ക്ക് പാദസേവചെയ്യുന്ന സംഘടനകളൂം എന്തിന് മടിക്കുന്നു. .മുസ്‌ലിം സ്ത്രീകള്‍ പൊതു രംഗത്ത് ഉയര്‍ന്നു വരുന്നതിനെയാണ് പൗരോഹിത്യം ഭയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ആമിനാ വദൂദിനെ പോലുള്ള അന്തര്‍ദേശീയ മുസ്‌ലിം വനിതകളെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്, ചര്‍ച്ചചെയ്യാന്‍ ഭയക്കുന്നത്.

ഖുര്‍ആന്‍ പറയുന്നു,  സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെതും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ, ഇത്തരം അധ്യാപനങ്ങള്‍ പഠിക്കുകയും പഠിക്കുകയും  പ്രബോധനം നടത്തുകയും ചെയ്തിട്ട്  തൊണ്ണുറ്റിയൊന്‍പത് ശതമാനം സ്ത്രീകള്‍ക്കും പള്ളിയില്‍ പോയി പ്രാര്‍ഥന നടത്തുന്നതിന് പോലും വിലക്കേര്‍പെടുത്തിയിട്ടുള്ള ഒരുസമൂഹത്തില്‍ പള്ളികളെയും മതസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന വഖഫ്‌ബോര്‍ഡില്‍ സ്ത്രീപ്രാതിനിധ്യമുണ്ടായത്‌കൊണ്ട് ആര്‍ക്ക് എന്ത്പ്രയോജനം??