കോഴിക്കോട്: കെ. മുരളീധരന്‍ എം.പിയെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാന്‍ ഇടപെടലുമായി മുസ്‌ലിം ലീഗ്. കെ. മുരളീധരന്‍ മലബാറില്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യു.ഡി.എഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനോടാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റ് സമ്മേളനത്തിനായി ദല്‍ഹിയിലുള്ള മുരളീധരന്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഒരു വേദിയിലും പങ്കെടുത്തിട്ടില്ല.
വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരന്‍ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു, തന്റെ മണ്ഡലത്തെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായായിരിക്കും മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ മുരളീധരനെ പോലെയുള്ള നേതാവ് പ്രചരണ രംഗത്ത് നിന്ന് മാറിനിന്നാല്‍ അത് മുന്നണിയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗിന്റെ ഇടപെടല്‍.
ദല്‍ഹിയില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്ന ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിലും മുരളീധരന്‍ പങ്കെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റ തിരിച്ചടിക്ക് പിന്നാലെ കെ. മുരളീധരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും വന്നിരുന്നു. യു.ഡി.എഫിനെ നയിക്കാന്‍ മുരളീധരനേ സാധിക്കൂ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് കേരളത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക