കോഴിക്കോട്; ആര്.എസ്.എസ് സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ പങ്കെടുത്തതില്‍ വിവാദം. മുസ്ലിം ലീഗ് വാര്‍ഡ് മെമ്പറായ മുനീറ നാസര്‍, ലീഗ് പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാനുമായ പാറക്കല്‍ അബു ഹാജി എന്നിവരാണ് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്.
ഉള്ള്യേരി 19ല്‍ തുടങ്ങിയ സേവാഭാരതിയുടെ കാര്യാലയം ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്.എസ്.എസ് പ്രാന്തീയ കാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി എന്നിവര്‍ക്കൊപ്പമാണ് ലീഗ് നേതാക്കള്‍ പങ്കെടുത്തത്.
സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് ലീഗിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ പുകയുകയാണ്. പ്രശ്നത്തില്‍ ലീഗ് അണികള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.