ഐസ്‌ക്രീം പാര്‍ലര്‍ക്കേസില്‍ പ്രതിയായിരുന്ന കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ മുസ്‌ലിം ലീഗിന്റെ കൊടിനാട്ടിയ സംഭവം വലിയ വിവാദമായിരുന്നു.
2004 നവംബര്‍ ഒന്നിനായിരുന്നു ഈ സംഭവം. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരിണനെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ നിരോധിതമേഖലയായ ഡൊമസ്റ്റിക്ക് ടെര്‍മിനലില്‍ അതിക്രമിച്ചുകയറി കെട്ടിടത്തിന്റെ മേല്‍കൂരയില്‍ സ്ഥാപിച്ച ഇന്ത്യന്‍ എയര്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആന്റിനയില്‍ മുസ്ലിം ലീഗിന്റെ കൊടി നാട്ടി എന്നതായിരുന്നു കേസ്.
കൊണ്ടോട്ടി പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യൂത്ത് ലീഗ് ജില്ലാകമ്മിറ്റി അംഗങ്ങളുള്‍പ്പടെ പ്രതിയായ കേസില്‍ നിന്ന് കോടതി പിന്നീട് ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.
സംസ്ഥാനത്ത് ശക്തിപ്പെടുന്ന മുസ്‌ലീം തീവ്രവാദത്തിന്റെ സൂചനയായിട്ടായിരുന്നു വര്‍ഷങ്ങളോളം ബി.ജെ.പി ഈ സംഭവത്തെ പ്രചരിപ്പിച്ചിരുന്നത്.
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊടിനാട്ടിയ സംഭവം മുസ്‌ലിം വര്‍ഗീയതയുടെ നേര്‍സാക്ഷ്യമാണെന്നും ബി.ജെ.പി പ്രചരിപ്പിച്ചു. ദേശീയപതാക അഴിച്ചുമാറ്റി അവിടെ മുസ്‌ലിം ലീഗിന്റെ കൊടികെട്ടിയെന്നായിരുന്നു സംഘപരിവാറിന്റെ പ്രചരണം.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാമജപം നടത്തുമ്പോള്‍ അന്നത്തെ വാദം ബി.ജെ.പിയെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങിലൊന്നായ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാമജപം നടത്തി തടയുകയാണ്. അതീവ സുരക്ഷാപ്രാധാന്യമേഖലയായ അന്താരാഷ്ട്ര വിമാനത്താവളം ബി.ജെ.പി അക്ഷരാര്‍ത്ഥത്തില്‍ ഉപരോധിക്കുകയാണ്.
മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് സിയാല്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ പ്രതിഷേധം നിയമവിരുദ്ധമാണെന്നത് മറച്ചുവെച്ച് തൃപ്തി ദേശായിയെ അനധികൃതമായി വിമാനത്താവളത്തില്‍ തുടരാന്‍ അനുവദിക്കുകയാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ന്യായീകരണം.
ഒരു ഗ്രൂപ്പ് ഓഫ് പാസ്സഞ്ചേഴ്സിന് എത്ര സമയം ഇവിടെ ഇരിക്കാം, അതിന് ചില നിയമങ്ങളൊക്കെയുണ്ട്. എത്ര സമയം ഒരു യാത്രക്കാരിക്ക് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സംരക്ഷണം ഒരുക്കാന്‍ സാധിക്കും.- യുവമോര്‍ച്ചാ നേതാവ് ആര്‍.വി ബാബു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതാണിത്.
Scene outside Kochi Airport where people are preventing Trupti Desai from coming out.
(Via @IeMalayalam)
Read more about Trupti Desai here: https://t.co/mZfo8WpWpH pic.twitter.com/OG4zWUAx0Y— The Indian Express (@IndianExpress) 16 November 2018
നിയമം തെറ്റിച്ചാണ് അവര്‍ ഇപ്പോള്‍ മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നത്. അത് അനുവദിക്കാനാവില്ല. നിയമലംഘനമാണ് ഇവിടെ നടക്കുന്നത്.
അന്ന് മുസ്‌ലിം വര്‍ഗീയത എന്ന് പ്രചരിപ്പിച്ച അതേ ബി.ജെ.പിയാണ് ഇന്ന് നാമജപവുമായി വിമാനത്താവളത്തില്‍ തമ്പടിച്ചരിക്കുന്നത്.
WATCH THIS VIDEO: