മുസഫര്‍നഗര്‍ കലാപം; കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍
muzaffarnagar riots
മുസഫര്‍നഗര്‍ കലാപം; കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2019, 10:33 am

ലക്‌നൗ: മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കവര്‍ച്ച, സ്‌ഫോടക വസ്തുക്കള്‍ കൈവശംവെക്കല്‍, മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ആരാധനാലയങ്ങളില്‍ വൃത്തികേടാക്കുക തുടങ്ങിയ കുറ്റം ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നത്.

ALSO READ: മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

നേരത്തെ മുസഫര്‍ നഗര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സഞ്ജീവ് ബല്യന്‍ യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരേയും കലാപത്തില്‍ കേസെടുത്തിട്ടുണ്ട്. അതേസമയം തന്റെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഫെബ്രുവരി 8 ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

അറുപതിലേറെപ്പേര്‍ കൊല്ലപ്പെട്ട 2013 ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോടതിയെ സമീപിക്കാന്‍ ജില്ലാ അധികൃതരോടു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ALSO READ: ശബരിമല യുവതീ പ്രവേശനം; പുന:പരിശോധനാ ഹരജികള്‍ അല്‍പ്പസമയത്തിനകം; കോടതിയ്ക്ക് മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

കലാപവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത 125 കേസുകളില്‍ ബി.ജെ.പിയുടെ ഒട്ടേറെ നേതാക്കള്‍ പ്രതികളാണ്.

2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുസഫര്‍നഗറിലും പരിസരപ്രദേശങ്ങളും നടന്ന വര്‍ഗീയ കലാപത്തില്‍ 60 പേരാണു കൊല്ലപ്പെട്ടത്. 40,000 പേര്‍ക്കു വീടൊഴിഞ്ഞുപോകേണ്ടിവന്നു.

പ്രത്യേക അന്വേഷണസംഘം 175 കേസുകളില്‍ കുറ്റപത്രം നല്‍കിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 1480 പേരെ അറസ്റ്റ് ചെയ്തു.

WATCH THIS VIDEO: