Entertainment
സമൂഹത്തില്‍ ലഹരി വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുന്ന വിപത്തായി മാറുമെന്ന് മുന്‍കൂട്ടി കണ്ട് എഴുതിയ സ്‌ക്രിപ്റ്റാണ് ലൂസിഫറിന്റേത്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 26, 04:22 am
Wednesday, 26th February 2025, 9:52 am

പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ആ വര്‍ഷത്തെ ഇയര്‍ ടോപ്പറായി മാറിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയായിരുന്നു. വെറുമൊരു മാസ് കൊമേഴ്‌സ്യല്‍ സിനിമ എന്നതിലുപരി ഒരുപാട് ലെയറുകളുള്ള തിരക്കഥയാണ് ലൂസിഫറിന്റേത്.

ചിത്രത്തില്‍ പ്രതിപാദിച്ച വിഷയങ്ങളിലൊന്നായിരുന്നു കേരളത്തെ ലക്ഷ്യം വെക്കുന്ന ലഹരിമാഫിയ. ആറ് വര്‍ഷം മുമ്പ് ലൂസിഫറിലൂടെ മുരളി ഗോപി പറഞ്ഞുവെച്ച വിഷയം ഇന്ന് സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. അത്തരമരു വിപത്ത് താന്‍ മുന്‍കൂട്ടി കണ്ടിട്ടാണ് ആ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് പറയുകയാണ് മുരളി ഗോപി. അത്തരമൊരു വിഷയം എമ്പുരാനും സംസാരിക്കുമെന്നും മുരളി ഗോപി പറഞ്ഞു.

അപകടകരമാം വിധം വലിയൊരു ഇന്‍ഫ്‌ളെക്‌സ് ലഹരിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് തനിക്ക് തോന്നിയെന്ന് മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. നാര്‍കോ കാര്‍ട്ടലുകള്‍ക്ക് ലോകമെമ്പാടുമുള്ള രാഷ്ട്രീയവുമായുള്ള അവിശുദ്ധമായ ബന്ധമുണ്ടെന്നും അതിലൂടെ വലിയ ഫണ്ടിങ്ങുകള്‍ നടക്കുമെന്നും തനിക്ക് അറിയാമായിരുന്നെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

വളരെ സ്‌ട്രോങ്ങായിട്ടുള്ള ഫോഴ്‌സാണ് അതെന്നും അതിലൂടെ വലിയ വിപത്ത് സമൂഹത്തിലുണ്ടാകുമെന്ന് ബോധ്യമുണ്ടായിരുന്നെന്നും മുരളി ഗോപി പറയുന്നു. ലൂസിഫറിന്റെ തുടക്കത്തില്‍ ഒരു ആമുഖം പോലെ അത് എഴുതി കാണിക്കുന്നുണ്ടെന്നും അതെല്ലാം മുന്‍കൂട്ടി കണ്ട് എഴുതിയ സ്‌ക്രിപ്റ്റാണ് ലൂസിഫറിന്റേതെന്നും മുരളി ഗോപി പറഞ്ഞു. അതുപോലെ സമൂഹത്തിനെ അഫക്ട് ചെയ്യുന്ന മറ്റൊരു കാര്യം എമ്പുരാനിലും ഉണ്ടാകുമെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘അപകടകരമാം വിധം വലിയൊരു ഇന്‍ഫ്‌ളക്‌സ് ഡ്രഗ്‌സിന്റെ കാര്യത്തില്‍ ഇന്ത്യയിലുണ്ടാകുമെന്ന് നേരത്തെ എനിക്ക് തോന്നിയിരുന്നു. അത്തരം നാര്‍ക്കോ കാര്‍ട്ടലുകള്‍ക്ക് ലോകമെമ്പാടുമുള്ള രാഷ്ട്രീയവുമായുള്ള അവിശുദ്ധ ബന്ധവും അതുവഴി നടക്കുന്ന ഫണ്ടിങ്ങും എനിക്ക് അറിയാമായിരുന്നു. വളരെ സ്‌ട്രോങ്ങായിട്ടുള്ള ഫോഴ്‌സാണ് അവരുടേത്. അതിലൂടെ വലിയ വിപത്ത് തന്നെ സമൂഹത്തിലുണ്ടാകുമെന്ന് ഉറപ്പാണ്.

അത്തരം കാര്യങ്ങളെ തുറന്നുകാട്ടുക എന്നതായിരുന്നു ആ സിനിമയുടെ ലക്ഷ്യം. അതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് എഴുതിയ സ്‌ക്രിപ്റ്റാണ് ലൂസിഫറിന്റേത്. സമൂഹത്തിനെ അതുപോലെ അഫക്ട് ചെയ്യുന്ന മറ്റൊരു കാര്യവും എന്തായാലും എമ്പുരാനിലും ഉണ്ടാകുമെന്ന് ഉറപ്പാണ്,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy saying he was aware that drugs will create a big influx in society and that’s why he wrote script of Lucifer