Daily News
യു.എ.പി.എ ചുമത്തുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്: മുനവ്വറലി ശിഹാബ് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 18, 05:25 pm
Wednesday, 18th January 2017, 10:55 pm

munavarali


സംസ്ഥാനത്ത് റേഷന്‍, പെന്‍ഷന്‍ വിതരണം താറുമാറായെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മതപ്രഭാഷകര്‍ക്കുമെതിരെ ആകാരണമായി യു.എ.പി.എ ചുമത്തുന്നുവെന്നും ആരോപിച്ചായിരുന്നു യൂത്ത് ലീഗ് മാര്‍ച്ച്.


കോഴിക്കോട്:  സ്വതന്ത്ര എഴുത്തുകള്‍ക്കെതിരെ കരിനിയമം പ്രയോഗിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങള്‍. കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി ശിഹാബ് തങ്ങള്‍. സംസ്ഥാനത്ത് റേഷന്‍, പെന്‍ഷന്‍ വിതരണം താറുമാറായെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മതപ്രഭാഷകര്‍ക്കുമെതിരെ ആകാരണമായി യു.എ.പി.എ ചുമത്തുന്നുവെന്നും ആരോപിച്ചായിരുന്നു യൂത്ത് ലീഗ് മാര്‍ച്ച്.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ ശരിപ്പെടുത്തുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മലപ്പുറത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.