മുംബൈയ്ക്ക് ജയം
പനജി: ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സി ചെന്നൈയിന് എഫ്.സിയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം.
40-ാം മിനിറ്റില്‍ ജാക്കൂബ് സില്‍വസ്റ്ററിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. മുംബൈ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള ലാലിയന്‍സുല ചാങ്തെയുടെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്.
ഇതിനു പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഹെര്‍നന്‍ സന്റാനയുടെ ഗോളിലൂടെ മുംബൈ ഒപ്പമെത്തി. ചെന്നൈയിന് പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് കാരണമായത്.
75-ാം മിനിറ്റില്‍ മുംബൈ സിറ്റി ലീഡുയര്‍ത്തി. ഫോണ്ട്രേയായിരുന്നു സ്കോറര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai FC vs Chennaiyin FC ISL