ന്യൂദല്‍ഹി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യ ഹരജി മുംബൈ കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തങ്ങളുടെ മറുപടി കോടതിയെ അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആര്യന്‍ ഖാന്റെ വക്കീല്‍ അമിത് ദേശായി കോടതിയെ അറിയിച്ചത്.
ആര്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആര്യന് ലഹരി മരുന്ന് വാങ്ങാന്‍ പറ്റില്ലെന്നും ലഹരിമരുന്ന് വാങ്ങാതെ അത് ഉപയോഗിക്കാന്‍ പോകുന്നില്ലെന്നും ദേശായി പറഞ്ഞു.
ഒക്ടോബര്‍ 7നാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതി ആര്യന്‍ ഖാനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഓക്ടോബര്‍ 8ന് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബര്‍ 3നാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്
ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്.