Kerala News
റിയാസിന് വയനാട്, അഹമ്മദ് ദേവര്‍കോവിലിന് കാസര്‍കോട്; മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 26, 07:29 am
Wednesday, 26th May 2021, 12:59 pm

തിരുവനന്തപുരം: മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസര്‍കോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുമാണ് ചുമതല.

മറ്റ് 12 ജില്ലകളില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്ക് 3 മന്ത്രിമാര്‍ വീതവും കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്.

മറ്റ് 10 ജില്ലകള്‍ക്ക് ഓരോന്നു വീതമാണ് മന്ത്രിസ്ഥാനം.

മേയ് 20 നാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് പിണറായി വിജയന്‍, എ.കെ ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തിയത്.

സി.പി.ഐ.എമ്മില്‍ മുഖ്യമന്ത്രിയും കെ. രാധാകൃഷ്ണനുമൊഴികെ മറ്റെല്ലാവരും ആദ്യമായി മന്ത്രിയാകുന്നവരാണ്. സി.പി.ഐയില്‍ എല്ലാവരും പുതുമുഖങ്ങളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Muhammed Riyas Wayanad Ahammed Devarkovil Kasarkod