പര്‍ദ്ദ കണ്ടു ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ കേരളത്തില്‍? ഫാത്തിമ തഹ്‌ലിയ
Kerala News
പര്‍ദ്ദ കണ്ടു ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ കേരളത്തില്‍? ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th January 2022, 11:05 am

കോഴിക്കോട്: മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തന്നേയും കുടുംബത്തേയും
തടഞ്ഞുവെച്ചെന്ന യുവാവിന്റെ ആരോപണം വിവാദമായിരിക്കെ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തിലെന്ന് തഹ്‌ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘കൊടിയേരി ബാലകൃഷ്ണനാണ് കേരള പൊലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത് അങ്ങനെ തന്നെയാണെന്ന് അക്കമിട്ട് പറയാന്‍ പറ്റുന്ന അത്രയും സംഭവങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തില്‍?’ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, തനിക്കും മാതാവിനും കേരളാ പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്.

ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുന്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് തങ്ങളെ വിട്ടയക്കാന്‍ തയ്യാറായതെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും, കോടതി കയറ്റും, കേസില്‍ പെടുത്തും എന്നിങ്ങനെ പറഞ്ഞുകൊണ്ട് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു.

വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് അഫ്‌സലിന്റെ കുറിപ്പ് അവസാനിച്ചിരുന്നത്.

എന്നാല്‍, സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സി.ഐ രംഗത്ത് വരികയും ചെയ്തു.
‘അഞ്ച് വയസുള്ള ഒരു കുട്ടിയടക്കമാണ് അവര്‍ വന്നത്. കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം.