മറാത്തി സിനിമകളിലൂടെ ബോളിവുഡില്‍ എത്തിയ താരമാണ് മൃണാള്‍ താക്കൂര്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ 30യിലൂടെ ശ്രദ്ധേയ വേഷം ചെയ്ത മൃണാല്‍ മലയാളികള്‍ക്ക് പരിചിതയായത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമത്തിലൂടെയാണ്. 1960-70 കാലഘട്ടത്തില്‍ നടന്ന പ്രണയകഥയില്‍ ദുല്‍ഖര്‍- മൃണാള്‍ കെമിസ്ട്രി സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരമായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നായകനാകുന്ന ഫാമിലി സ്റ്റാറണ് മൃണാളിന്റെ പുതിയ ചിത്രം.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ താന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ ഏറ്റവും കംഫര്‍ട്ട് അനുഭവപ്പെട്ടത് ദുല്‍ഖര്‍ സല്‍മാനുമായിട്ടാണെന്ന് മൃണാള്‍ വെളിപ്പെടുത്തി. സീതാ രാമം തന്റെ ആദ്യ തെലുങ്ക് സിനിമയായിരുന്നുവെന്നും, അതില്‍ അഭിനയിച്ചപ്പോള്‍ ദുല്‍ഖര്‍ തന്നെ കംഫര്‍ട്ട് ആക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും, താന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ട നടന്‍ ദുല്‍ഖറാണെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടതാരെന്ന് ചോദിച്ചാല്‍ ഞാന്‍ ദുല്‍ഖറിന്റെ പേര് പറയും. എന്റെ ആദ്യ തെലുങ്ക് സിനിമയായിരുന്നു സീതാരാമം. അതില്‍ അഭിനയിച്ച സമയത്ത് എന്നെ ഏറ്റവും കംഫര്‍ട്ട് ആക്കാന്‍ ദുല്‍ഖര്‍ ശ്രദ്ധിക്കുമായിരുന്നു.
അദ്ദേഹം ഒരുപാട് ഇന്‍ഡസ്ട്രികളില്‍ വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സുള്ള ആളാണ്. എന്നെ അദ്ദേഹം കംഫര്‍ട്ടാക്കിയ രീതി വളരെ ഇഷ്ടമായി. ഒരു കോ സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു മെന്റര്‍ എന്ന നിലയിലും എന്റെ പ്രിയ നടനാണ് ദുല്‍ഖര്‍. എന്റെ ഇന്‍സ്പിറേഷന്‍, എന്റെ റാം, എന്റെ സുഹൃത്ത്… ഇതൊക്കെയാണ് ദുല്‍ഖര്‍ സല്‍മാന്‍,’ മൃണാള്‍ പറഞ്ഞു.
Content Highlight: Mrunal Thakur saying that Dulquer Salman is her inspiration