'മേജര്‍'; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു
Movie Day
'മേജര്‍'; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th February 2019, 9:55 pm

മുംബൈ: 2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ഉണ്ണികൃഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അദിവി ശേഷ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

മഹേഷ് ബാബുവും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോണിയുടെ തെലുങ്കിലെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്.

ചിത്രം ഹിന്ദിയിലും തെലുങ്കിലും നിര്‍മ്മിക്കുന്ന ചിത്രം 2019ല്‍ ചിത്രീകരണം ആരംഭിച്ച് 2020ല്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.