Kerala News
മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കടയ്ക്കാവൂരിലെ അമ്മ നിരപരാധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 21, 04:52 am
Monday, 21st June 2021, 10:22 am

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം. മകന്റെ മൊഴി വിശ്വസനീയമല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വൈദ്യപരിശോധനയിലും തെളിവില്ല.

തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

മുന്‍ഭര്‍ത്താവാണ് സ്ത്രീക്കെതിരെ പരാതിപ്പെട്ടിരുന്നത്. ഡിസംബര്‍ 18നായിരുന്നു പരാതി നല്‍കിയത്.

തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം കടക്കാവൂര്‍ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി 22ന് ഹൈക്കോടതി ജാമ്യം ലഭിക്കുന്നത് വരെ അമ്മ ജയിലില്‍ കഴിയുകയായിരുന്നു.

അസാധാരണമായ സംഭവങ്ങളെത്തുടര്‍ന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാഹചര്യത്തെളിവുകള്‍ അമ്മയ്‌ക്കെതിരെയായതിനാലാണ് അറസ്റ്റ് ഉണ്ടായതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

അമ്മയുടെ ഫോണില്‍ മകന്‍ സ്ഥിരമായി അശ്‌ളീല വീഡിയോ കണ്ടിരുന്നുവെന്നും ഇത് കണ്ടുപിടിച്ചപ്പോഴുണ്ടായ വൈരാഗ്യമാണ് വ്യാജപരാതിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mother acquitted in rape case kadakkavoor