പനാജി: പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തിയില്‍ അതിക്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ മിന്നലാക്രമണം(സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗോവയിലെ ധര്‍ബന്ധോരയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി.
ചര്‍ച്ചകള്‍ നടന്ന ഒരു സമയമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കാനുള്ള സമയമാണ്, നിങ്ങള്‍(പാകിസ്ഥാന്‍) അതിര്‍ത്തി ലംഘിച്ചാല്‍ കൂടുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ രാജ്യത്തിന് നടത്തേണ്ടിവരും,’ അമിത് ഷാ പറഞ്ഞു.