ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍.
തുക എത്രയാണെന്ന് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിക്ക് മറുപടി നല്‍കവേയാണ് ഇത്തരത്തിലുള്ള പ്രതികരണം.
വ്യക്തിപരമായ കാര്യം, സുരക്ഷ എന്നിവ സംരക്ഷിക്കേണ്ടതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മറുപടി.
ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് വ്യക്തിയുടെ സുരക്ഷയെ തന്നെ ബാധിച്ചേക്കാമെന്നും കമ്മീഷന്‍ പറയുന്നു. അമിത് ഷാ രാജ്യസഭാംഗമല്ലാത്ത 2015 ജൂലൈ 5 കാലത്ത് ദീപക ജുനേജ എന്ന വ്യക്തിയാണ് ഈ അപേക്ഷ ഫയല്‍ ചെയ്തത്.
ബി.ജെ.പിയുടെ ദേശീയാധ്യക്ഷനായതിന് ശേഷം ഇസഡ് പ്ലസ് സുരക്ഷയാണ് അമിത് ഷായ്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭരണഘടനാപരമായ യാതൊരു പദവിയുമില്ലാത്തയാള്‍ക്ക് എസഡ് പ്ലസ് സുരക്ഷ ആവശ്യമുണ്ടോ എന്ന് ആരാഞ്ഞ് കൊണ്ടായിരുന്നു ഹരജി ഫയല്‍ ചെയ്യപ്പെട്ടത്.
സര്‍ക്കാര്‍ സുരക്ഷ നല്‍കുന്ന ആളുകളുടെ പട്ടികയും നല്‍കാന്‍ സാധിക്കില്ലെന്ന് അന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
നിലവില്‍ അമിത് ഷാ രാജ്യസഭാ അംഗമാണ്.