മലൈക്കോട്ടൈ വാലിബന്‍ ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സാണെന്നും തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ് അതെന്നും നടന്‍ മോഹന്‍ലാല്‍. താന്‍ സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും ഇന്ന് സിനിമകള്‍ പല മീഡിയത്തിലും കാണാന്‍ കഴിയുമെന്നുമാണ് താരം പറയുന്നത്.
പക്ഷേ പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ പോയി കാണണമെന്ന വാശി തങ്ങള്‍ക്കുണ്ടെന്നും അതിന് വേണ്ടിയാണ് ഒരു വര്‍ഷം കഷ്ടപ്പെട്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നന്നാകാന്‍ സാധ്യതയുള്ള സിനിമയായത് കൊണ്ടാണ് അത്തരത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരുക്കുന്നതെന്നും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു.
‘ഈ സിനിമ ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്. തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ് ഇത്. ഞാന്‍ സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ്. അത് ഏത് സിനിമയാണെങ്കിലും അങ്ങനെയാണ്. ഇന്ന് സിനിമകള്‍ പല മീഡിയത്തിലും കാണാവുന്നതാണ്.
പക്ഷേ നിങ്ങള്‍ വാലിബന്‍ തിയേറ്ററില്‍ പോയി കാണണമെന്ന വാശി ഞങ്ങള്‍ക്കുണ്ട്. കാരണം അതിന് വേണ്ടിയാണ് ഞങ്ങള്‍ ഒരു വര്‍ഷം കഷ്ടപ്പെട്ടത്. നന്നാകാന്‍ സാധ്യതയുള്ള സിനിമ ആയത് കൊണ്ടാണ് അത്തരത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരുക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബന്റെ ഹൈപ്പിനെ കുറിച്ചും സംസാരിച്ചു. ഒരു സിനിമയുടെ ടീസറും പോസ്റ്ററും ഇറങ്ങുമ്പോള്‍ അതിന് ചുറ്റും ഉണ്ടാകുന്ന ചര്‍ച്ചകളെയാണ് ഹൈപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒരു സിനിമക്ക് സാധാരണ ഉണ്ടാകുന്ന ഹൈപ്പ് എന്തൊക്കെ ചെയ്താലും ഉണ്ടാകുമെന്നും ലിജോ പറഞ്ഞു.
‘ഒരു സിനിമയുടെ ടീസറും പോസ്റ്ററും ഇറങ്ങുമ്പോള്‍ അതിന് ചുറ്റും ഉണ്ടാകുന്ന ചര്‍ച്ചകളെയാണ് ഹൈപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മള്‍ ഒരു സിനിമ ഉണ്ടാക്കുമ്പോള്‍ അതിനെ എങ്ങനെയാണോ എക്സ്പ്രസ്സ് ചെയ്യുന്നത് അത്തരത്തിലാണ് നമ്മള്‍ വെളിയില്‍ വിടുന്നത്. ഒരു സിനിമക്ക് നോര്‍മലി ഉണ്ടാകുന്ന ഹൈപ്പ് നമ്മള്‍ എന്തൊക്കെ ചെയ്താലും ഉണ്ടാകും.
അവിടെ നമ്മുടെ സിനിമക്ക് ഹൈപ്പ് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. വാലിബനെ പോലെ ഒരു സിനിമയെ സംബന്ധിച്ച് ഈ ഹൈപ്പ് ആവശ്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തണം. അത് നിങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Content Highlight: Mohanlal Talks About Malaikottai Valiban