Kerala News
കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
19 hours ago
Saturday, 15th March 2025, 7:53 pm

എറണാകുളം: കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് അപകടത്തിന് കാരണമായെന്നാണ് സൂചന.

ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

എതിര്‍ദിശയില്‍ വന്നിരുന്ന മൂന്ന് വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് (ശനി) വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം പെരിന്തല്‍മണ്ണയിലെ തിരൂര്‍ക്കാടില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിടിച്ച് അപകടമുണ്ടായി. അപകടത്തില്‍ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് 20 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.

Content Highlight: vehicle accidents in perinthalmanna and kalamassery