Sports News
കൊടുങ്കാറ്റായി മരിസാനി കാപ്പ്; മുംബൈക്കെതിരെ ദല്‍ഹിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 15, 03:04 pm
Saturday, 15th March 2025, 8:34 pm

2025 വിമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ് ദല്‍ഹി തുടക്കത്തില്‍ തന്നെ നല്‍കിയത്. മുംബൈയുടെ കരുത്തുറ്റ ഓപ്പണര്‍മാരെ പുറത്താക്കി വമ്പന്‍ പ്രകടനമാണ് ദല്‍ഹിയുടെ സ്റ്റാര്‍ ബൗളര്‍ മരിസാനി കാപ്പ് മുന്നേറുന്നത്. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ മൂന്നാം ഓവറിനെത്തിയ മരിസാന്‍ കാപ്പ് തകര്‍പ്പന്‍ ഇന്‍സ്വിങ്ങിലൂടെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ആദ്യ വിക്കറ്റ് നേടിയത്.

10 പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് ഹെയ്‌ലിക്ക് നേടാന്‍ സാധിച്ചത്. അപകടകാരിയായ ഹെയ്‌ലിയെ പുറത്താക്കി അധികം വൈകാതെ അഞ്ചാം ഓവറില്‍ യാസ്തിക ഭാട്ടിയയെ ജമീമ റോഡ്രിഗസിന്റെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റ് നേടാനും കാപ്പിന് സാധിച്ചു.

14 പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ എട്ട് റണ്‍സ് നേടാനാണ് ഭാട്ടിയക്ക് സാധിച്ചത്. നിലവില്‍ പവര്‍പ്ലെ കഴിയുന്നതിന് മുന്നേ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായ മുംബൈ സമ്മര്‍ദത്തിലാണ്. ക്രീസില്‍ മൂന്ന് റണ്‍സ് നേടി നാറ്റ് സ്‌കൈവര്‍ ബ്രണ്ടും (3)* ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറുമാണ് (5)* ഉള്ളത്. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സാണ് മുംബൈ നേടിയത്.

വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന സീസണില്‍ കിരീടം നേടിയ മുംബൈ ഈ തവണയും കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. കന്നി കിരീടം ലക്ഷ്യം വെച്ച് ദല്‍ഹിയും ഇറങ്ങുമ്പോള്‍ തീ പാറുന്ന പോരട്ടത്തിനായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

 

ദല്‍ഹി ക്യാപിറ്റല്‍സ് വനിത ഇലവന്‍

മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെസ് ജോനാസെന്‍, ജെമീമ റോഡ്രിഗസ്, അന്നബെല്‍ സതര്‍ലാന്‍ഡ്, മരിസാന്‍ കാപ്പ്, സാറാ ബ്രൈസ് (വിക്കറ്റ് കീപ്പര്‍), നിക്കി പ്രസാദ്, ശിഖ പാണ്ഡെ, മിന്നു മാണി, നല്ലപുറെഡ്ഡി ചരണി

മുംബൈ ഇന്ത്യന്‍സ് വനിതാ ഇലവന്‍

യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്‌കൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സജീവന്‍ സജന, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, കമാലിനി ഗുണലന്‍, സംസ്‌കൃതി ഗുപ്ത, ഷബ്‌നിം ഇസ്മയില്‍, സൈക ഇസ്ഹാക്ക്

Content Highlight: 2025 W.P.L: Marizanne Kapp In Great Performance In WPL Final Against Mumbai