മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ചർച്ചയായ ചിത്രമാണ് വാലിബൻ.
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ചർച്ചയായ ചിത്രമാണ് വാലിബൻ.
സിനിമയുടെ ഴോണറിനെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും ഒരു സൂചനയും ഇത് വരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം ഇറങ്ങാൻ അഞ്ചു ദിവസം ബാക്കിയുള്ളപ്പോഴും റെക്കോഡ് ബുക്കിങാണ് നടന്ന് കൊണ്ടിരിക്കുന്നത്.
നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് മോഹൻലാൽ. വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത മോഹൻലാൽ ഇനി ഏത് തരം വേഷം ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ്.
താൻ അങ്ങനെയൊന്നും വിചാരിക്കാറില്ലെന്നും
അതെല്ലാം സംഭവിക്കുന്നതാണ് എന്നും മോഹൻലാൽ പറയുന്നു.
വേറെയൊരു പണിയും തനിക്ക് അറിയില്ലെന്നും ഇത്രയും കാലമായി സിനിമയിൽ അഭിനയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മോഹൻലാൽ പറഞ്ഞു. മൂവി വേൾഡ് മീഡിയയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് എന്തിനാണ് മനസിനെ വേദനിപ്പിക്കുന്നത്. നാളെ എണീറ്റിട്ട് എനിക്ക് മലൈക്കോട്ടൈ വാലിബൻ പോലൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ നടക്കില്ലല്ലോ. അത് സംഭവിക്കേണ്ടതാണ്. ഞാൻ അങ്ങനെ ഒന്നും ആലോചിക്കാറേയില്ല.
നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്തതെന്ന് ചോദിച്ചാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അങ്ങനെയൊരു സിനിമ ചെയ്യേണ്ടി വന്നു. എത്രയോ വർഷമായിട്ട് സിനിമയിൽ അഭിനയിക്കുകയാണ്. വേറെയൊരു പണിയും അറിയില്ല. ഇത് മാത്രമേ അറിയുള്ളൂ. എങ്ങനെങ്കിലും പച്ചരി ഉണ്ടോണ്ട് പോട്ടെ(ചിരി).
Content Highlight: Mohanlal Says That He Can Only Acting