മരക്കാര്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയും പങ്കുവെച്ച് മോഹന്‍ലാല്‍. മരക്കാര്‍ എന്ന ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദിയും സ്‌നേഹവും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഈ ചിത്രം സിനിമയെ സ്‌നേഹിക്കുന്നവരുടെ മാത്രമല്ലെന്നും നാടിനെ സ്‌നേഹിക്കുന്നവരുടെയും നാടിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നവരുടെ കൂടി വിജയമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. രാജ്യാതിര്‍ത്തികള്‍ കടന്ന് മലയാള ഭാഷയില്‍ ഒരു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്ന വലിയൊരു യജ്ഞത്തിന്റെ കൂടി വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മളെല്ലാവരും സ്വാതന്ത്രയത്തോടെ സമാധാനത്തോടെ ഇന്ന് ജീവിക്കുന്നതിന്റെ പിന്നില്‍ ജീവത്യാഗം ചെയ്ത അനേകം മനുഷ്യരുണ്ട് എന്ന ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. മരക്കാര്‍ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയം കൂടിയാണ്,’ അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും സഹകരണവും ഇനിയും ഉണ്ടാകണമെന്നും ചിത്രത്തിന്റെ വ്യാജ പതിപ്പ് ആരും കാണുകയോ പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് ശേഷം സിനമാ വ്യവസായത്തെ തകര്‍ക്കുന്ന ഇത്തരം വ്യാജപതിപ്പുകള്‍ക്കെതിരെ പ്രേക്ഷകരും അണിചേരണമെന്നും സിനിമാ വ്യവസായം ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 2ന് പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്.
മോഹന്‍ലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. ക്ലൈമാക്‌സ് സീന്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നാലെ അണിയറപ്രവര്‍കച്ചകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഫാന്‍ ഫൈറ്റിന് വേണ്ടിയുള്ള തമാശയ്ക്കായാണ് മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതെന്ന് കേസില്‍ അറസ്റ്റിലായ നസീഫ് പറഞ്ഞിരുന്നു.
സംഭവത്തില്‍ മോഹന്‍ലാലിനോടും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടും ആരാധകരോടും മാപ്പ് ചോദിക്കുന്നതായും നസീഫ് പറഞ്ഞു. ടെലിഗ്രാമിലൂടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനായിരുന്നു നസീഫ് അറസ്റ്റിലായത്.
ഏറെ നൈളെത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.