Entertainment news
മലൈക്കോട്ടൈ വാലിബന്‍; ഒഫീഷ്യല്‍ ടീസറെത്തുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 03, 02:00 pm
Sunday, 3rd December 2023, 7:30 pm

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഇത്.

മുമ്പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തില്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി 25നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്നത്.

മോഹന്‍ലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മുമ്പ് തരംഗമായിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിക്കാണ് റിലീസ് ചെയ്യുന്നത്. ആദ്യം ഡിസംബര്‍ രണ്ടിനായിരുന്നു ടീസര്‍ റിലീസിനായി നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ആറിന് വൈകുന്നേരം ടീസറെത്തുമെന്ന വിവരം പുറത്തുവിട്ടത്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Content Highlight: Mohanlal – Lijo Jose Pellissery Movie Malaikottai Valiban Teaser Release Date Out