Entertainment news
പുതിയ ലുക്കില്‍ മോഹന്‍ലാല്‍, ആക്ഷന്‍ പറഞ്ഞ് ഷാജി കൈലാസ്; എലോണ്‍ ബിഹൈഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 08, 02:28 pm
Friday, 8th October 2021, 7:58 pm

കൊച്ചി: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേരത്തെ മമ്മൂട്ടി നായകനായ കസബയിലും ജഗന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്ക് വീഡിയോ ജഗന്‍ സംവിധാനം ചെയ്തിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിക്കുന്നത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. ആശിര്‍വാദിന്റെ 30ാമത്തെ ചിത്രം കൂടിയാണിത്.

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mohanlal in new look, Shaji Kailas Movie Alone Behind the Scenes video released