Kerala News
അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 07:53 am
Saturday, 29th March 2025, 1:23 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാലുമായി നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

സമരം തുടങ്ങി 13ാം ദിവസമാണ് സമരം പിന്‍വലിക്കുന്നത്. ജീവനക്കാരുടെ വിഷയങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന് മന്ത്രി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. ഒന്നാം തീയതി മുതല്‍ നിരാഹാര സമരത്തിലേക്ക് ജീവനക്കാര്‍ നീങ്ങാനിരിക്കവെയാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.

Content Highlight: Anganwadi workers’ strike called off