Mohal Lal
മോഹന്‍ലാല്‍ ഫാന്‍സില്‍ പിളര്‍പ്പ്; തിരുവനന്തപുരത്ത് ഉണ്ടാക്കിയ പുതിയ സംഘടനയെ തള്ളി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 04, 03:06 pm
Monday, 4th June 2018, 8:36 pm

തിരുവനന്തപുര: മോഹന്‍ലാല്‍ ആരാധക സംഘടനയായ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനില്‍ പിളര്‍പ്പ്. സംഘടനയില്‍ നിന്ന് പുറത്ത് പോയവര്‍ രൂപീകരിച്ച പുതിയ അസോസിയേഷന്‍ മോഹന്‍ലാല്‍ തള്ളി.

ഫാന്‍സ് അസോസിയേഷനില്‍ നിന്ന് വിട്ട് പോയ ഒരു സംഘമാണ് ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് “യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍” എന്ന പേരില്‍ പുതിയ സംഘടന തുടങ്ങിയത്. ഫാന്‍സ് അസോസിയേഷനില്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഇവര്‍ ഉയര്‍ത്തിയിരുന്നു. സംഘടനയെ ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.


Also Read ‘രജനിയുടെ പ്രസ്താവന വേദനിപ്പിക്കുന്നു, പക്ഷേ ‘കാല’ എന്ത് പിഴച്ചു’ ; ചിത്രത്തിന് കര്‍ണാടകയില്‍ വിലക്കേര്‍പ്പെടുത്തിയത് ശരിയല്ലെന്ന് പ്രകാശ് രാജ്


എന്നാല്‍ പുതിയ സംഘടനയെ തള്ളി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ലെറ്റര്‍ പാഡിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

എ.കെ.എം.എഫ്.സി.ഡബ്ല്യു.എ അല്ലാത്ത തന്റെ പേരിലുള്ള മറ്റു ആരാധക സംഘടനകളും ചാരിറ്റബിള്‍ ട്രസ്റ്റുകളും സൊസൈറ്റികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.