2023 ഐ.സി.സി ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിനുശേഷം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് മറ്റു പരമ്പരകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. കണങ്കാലിന് പറ്റിയ പരിക്കില്‍ നിന്നും താരം മോചിതനാവാന്‍ സമയമെടുക്കുകയായിരുന്നു. ഇപ്പോള്‍ 2024 ലോകകപ്പില്‍ തന്റെ സാധ്യതകളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുകയാണ്.
ജൂണ്‍ അഞ്ചിന് വെസ്റ്റ് ഇന്‍ഡീസില്‍ വെച്ചും അമേരിക്കയില്‍ വെച്ചും നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യ- അയര്‍ലന്‍ഡ് മത്സരത്തോടെയാണ് തുടക്കം. എന്നാല്‍ കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇനി നടക്കാനുള്ള ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ഷമി വിശ്രമം ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും തന്റെ തിരിച്ചുവരവിനുള്ള പ്രധാന വേദി ഐ.പി.എല്‍ ആണെന്നാണ് താരം പറയുന്നത്.
തന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ഷമി ടി ട്വന്റി ലോകകപ്പ് സെലക്ഷന്‍ ഉറപ്പിക്കാന്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു.
‘ഐ.പി.എല്‍ മുന്നിലുണ്ട്. അതിന് സമയവും ഉണ്ട്. ടി ട്വന്റി ലോകകപ്പിലേക്കുള്ള മികച്ച താരങ്ങളെ അതില്‍ തെരഞ്ഞെടുക്കും. ഞാന്‍ നന്നായി പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കില്‍ എന്നെ തെരഞ്ഞെടുക്കുക, ആരാണ് ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കാത്തത്?,’ഷമി പറഞ്ഞു.
Content Highlight: Mohammad Shami Talking About 2024 T20i World Cup