Mob Lynching
ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും: ആര്‍.എസ്.എസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 24, 03:20 am
Tuesday, 24th July 2018, 8:50 am

ന്യൂദല്‍ഹി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല വ്യാപിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.

അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും അനുമതി നല്‍കുന്നില്ല. ക്രൈസ്തവര്‍ വിശുദ്ധ പശുവെന്നാണ് പറയുന്നത്. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്‌ലാം മതം നിരോധിച്ചിട്ടുണ്ട്.”

ALSO READ: ‘എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സമ്മതിക്കുന്നു, എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം, ഞാന്‍ തെറ്റു ചെയ്തുപോയി’; ആള്‍വാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ തെറ്റ് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍

പശുക്കടത്തിനെതിരെ രാജ്യത്ത് നിയമമുണ്ടെങ്കിലും ചിലപ്പോള്‍ സമൂഹം പ്രശ്‌നപരിഹാരത്തിനായി ഇറങ്ങേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാര്‍ഖണ്ഡില്‍ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഇന്ദ്രേഷിന്റെ പരാമര്‍ശം.

വെള്ളിയാഴ്ച രാജസ്ഥാനിലെ ആല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്നയാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പശുക്കടത്താരോപിച്ചായിരുന്നു അക്ബറിനെയും സുഹൃത്തിനെയും ആള്‍ക്കൂട്ടം ആക്രമിച്ചത്.

WATCH THIS VIDEO: