എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും സസ്പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്ക്
Thursday, 26th July 2012, 8:47 am
തിരുവനന്തപുരം: മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്ഷന്. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ച് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് നടപടി സംബന്ധിച്ച തീരുമാനമുണ്ടായത്.