2025 ല്‍ പുറത്തു വന്ന മികച്ച ഒന്നായിണ് പൊന്‍മാന്‍. ഇപ്പോല്‍ ഒ.ടി.ടിയിലും ചിത്രത്തിന് മികച്ച് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു സിനിമ.
ബേസില്‍ ജോസഫാണ് ചിത്രത്തിലെ നായകന്‍. കൊല്ലം ജില്ലയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ വഞ്ചി തുഴയുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.
സിനിമയിലെ വഞ്ചിതുഴയുന്ന സീന്‍ താന്‍ ഒരു പരിശീലനവുമില്ലാതെയാണ് ചെയ്തതെന്നും ആ സീനില്‍ സണ്‍ സെറ്റ് എന്തായാലും കിട്ടുകയും ചെയ്യേണ്ടിയിരുന്നുവെന്നും ബേസില്‍ പറയുന്നു. അഷ്ടമുടികായലിന്റെ നടുക്കുനിന്ന് കൊണ്ട് ഒരു ലൈഫ് ജാക്കറ്റുപോലുമില്ലാതെ വഞ്ചി തുഴയുന്ന ഷോട്ട് തങ്ങള്‍ എടുത്തുവെന്നും ബേസില്‍ പറഞ്ഞു.
‘സണ്‍ സെറ്റിന്റെ അവിടുന്ന് വഞ്ചി തുഴഞ്ഞു പോകുന്ന ഷോട്ടില്‍ അടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഒരുപാട് പ്രാക്റ്റീസ് ചെയ്യ്തിട്ടുമില്ല. സണ്‍ സെറ്റ് എന്തായാലും കിട്ടുകയും വേണം. എനിക്ക് ആണെങ്കില്‍ ഇത്രയും വഞ്ചി തുഴയുന്ന സീന്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു. ഈ സിനിമയില്‍ ഞാന്‍ തുഴച്ചിലുകാരന്‍ അല്ല. സ്പെലന്‍ന്റര്‍ ഓടിച്ചുനടക്കുന്ന ആളാണ്.
അവസാന ഒന്ന് രണ്ടു പോയിന്റില്‍ പക്ഷേ എനിക്ക് വഞ്ചി തുഴയേണ്ടി വന്നു. സൂര്യാസ്തമയം സെറ്റ് ചെയതു. ബോട്ടിന്റെ അവിടെ നിന്ന് ക്യാമറയും സെറ്റ് ചെയ്തിട്ടുണ്ട്. റെയില്‍വേ പാലത്തിന്റെ അവിടെ നിന്ന് തുഴഞ്ഞു പോകുന്ന ഒരു ഷോട്ട്. ആ ഷോട്ടില്‍ ക്യാമറ സെറ്റ് ചെയ്യ്തിരിക്കുന്നത് കുറച്ച് അകലേയാണ്. ഞാന്‍ ഒറ്റക്ക് അവിടെ പോകണം അതും കായലിന്റെ നടുക്കാണ്. ഒന്നും നോക്കിയില്ല മരണഭയത്തില്‍ പട്ടിയെ പോലെ തുഴഞ്ഞു. അഷ്ട്ടമുടികായലിന്റെ നടുക്ക് നിന്ന് ഒരു ലൈഫ് ജാക്കറ്റുപോലുമില്ലാതെ ആ ഷോട്ട് എങ്ങനെയൊക്കെയൊ എടുത്തു,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content highlight: Basil Joseph talks about Ponman Movie