Film News
ഇനി ഹക്കീം അല്ല, ഇനി വിമോചകനും, വിമതനും, കാമുകനുമായി ഗോകുൽ; നായകനാകുന്ന പുതിയ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 16, 12:02 pm
Tuesday, 16th April 2024, 5:32 pm

ബ്ലെസി ചിത്രം ‘ആടുജീവിതത്തിൽ’ നജീബിനൊപ്പം ഹക്കീമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ച നടനാണ് ഗോകുൽ. നിഷ്കളങ്കമായ പുഞ്ചിരിയോടെ മരുഭൂമിയിൽ വന്നിറങ്ങി, ഒടുവിൽ പ്രേക്ഷകരുടെ ഹൃദയം പറിച്ചെടുത്ത് പിടഞ്ഞു മരിച്ച ഹക്കീമിനെ അവതരിപ്പിച്ച ഗോകുലിനെ എല്ലായിടത്തും തിരയുകയായിരുന്നു പ്രേക്ഷകർ. ഒടുവിലിതാ, ഹക്കീമിൽ നിന്നിറങ്ങി വിമോചകനും, വിമതനും, കാമുകനുമായി മറ്റൊരു പകർന്നാട്ടത്തിനൊരുങ്ങുകയാണ് ഗോകുൽ.

വിനോദ് രാമൻ നായർ രചന – സംവിധാനം ചെയ്യുന്ന ‘മ്ലേച്ചൻ’ എന്ന ചിത്രത്തിൽ നായകനാവുയാണ് ഗോകുൽ. സ്പുഡിനിക് ഫിലിംസ്, എ.ബി.എക്സ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി.

ചിത്രത്തിന്റെ നിർമാണം ഭവേഷ് പട്ടേൽ, വിനോദ് രാമൻ നായർ, ആശ്ലേഷ റാവു ,അഭിനയ് ബഹുരൂപി, പ്രഫുൽ ഹെലോഡ് എന്നിവർ ചേർന്നാണ്.കോ പ്രൊഡ്യൂസർ – രാഹുൽ പാട്ടീൽ, ഫോട്ടോഗ്രാഫി ഡയറക്ടർ – പ്രദീപ് നായർ, എഡിറ്റർ – സുനിൽ എസ് പിള്ള, ഒറിജിനൽ സൗണ്ട്ട്രാക്ക് – അഭിനയ് ബഹുരൂപി, പ്രൊഡക്ഷൻ ഡിസൈനർ – ആർക്കൻ എസ്. കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – സിൻജോ ഒറ്റത്തിക്കൽ.

ഡയലോഗ്സ് – യതീഷ് ശിവാനന്ദൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ – സ്ലീബ വർഗീസ്, വരികൾ – സന്തോഷ് വർമ, ശ്രീജിത് കാഞ്ഞിരമുക്ക്, കോസ്റ്റ്യൂം ഡിസൈനർ – അരുൺ മനോഹർ, മേക്കപ്പ് ഡിസൈനർ – നരസിംഹ സ്വാമി , മാർക്കറ്റിങ് ഹെഡ് – സുസിൽ തോമസ്, അസോസിയേറ്റ് ഡയറക്ടർ – രമേഷ് അമ്മനാഥ്, സ്റ്റിൽസ് – ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനർ – മാ മി ജോ, മാർക്കറ്റിങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Content Highlight: Mlechar movie’s first look poster out