Entertainment news
അരുണ്‍ വിജയ് ചിത്രം 'മിഷന്‍ ചാപ്പ്റ്റര്‍ 1' ടീസര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 05, 02:11 pm
Wednesday, 5th April 2023, 7:41 pm

തമിഴ് നടന്‍ അരുണ്‍ വിജയ്‌യുടെ ‘മിഷന്‍ ചാപ്റ്റര്‍ 1’ന്റെ ടീസര്‍ പുറത്തിറങ്ങി. എം.രാജശേഖര്‍, എസ്.സ്വാതി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 4 ഭാഷകളിലായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വിജയ് തന്നെയാണ് മിഷന്‍ ചാപ്റ്റര്‍ 1 ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി 70 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. നിരവധി താരങ്ങളും മികച്ച അണിയറ പ്രവര്‍ത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്.

കുറച്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം എമി ജാക്‌സന്‍ വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയില്‍ ഗാര്‍ഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം നിമിഷ സജയന്‍ സിനിമയില്‍ മറ്റൊരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. ജി.വി പ്രകാശാണ് സിനിമയുടെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നത്.

സിനിമക്ക് വാേണ്ടി ചെലവേറിയ ഒരു ജയില്‍ സെറ്റ് ചെന്നൈയില്‍ നിര്‍മിച്ചിരുന്നു. ലണ്ടന്‍ ജയിലിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നിര്‍മിച്ചിരുന്ന ഈ സെറ്റില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരുന്നു. അഭി ഹസന്‍, ഭരത് ബോപ്പണ്ണ, ബേബി ഇയാല്‍, വിരാജ്.എസ്, ജേസന്‍ ഷാ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം – സന്ദീപ് കെ വിജയ്, എഡിറ്റര്‍ – ആന്റണി , ആക്ഷന്‍ – സ്റ്റണ്ട് സില്‍വ , കലാ സംവിധാനം – ശരവണന്‍ വസന്ത് , വസ്ത്രാലങ്കാരം – രുചി മുനോത്, മേക്കപ്പ് – പട്ടണം റഷീദ്, പി.ആര്‍.ഒ- ശബരി

content highlight: mission chapter 1 teaser