സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് കിന്നാരം. സുകുമാരന്‍, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വര്‍മാജി എന്ന കോമഡി കഥാപാത്രമായി ജഗതിയും അഭിനയിച്ചിരുന്നു. മലയാളികള്‍ ഇന്നും ഏറ്റ് പാടുന്ന ഓട്ടപാത്രത്തില്‍ ഞണ്ടു വീണാല്‍, പിസ്ത പാട്ട് എന്നിവയെല്ലാം ഈ സിനിമയിലെ ജഗതിയുടെ സംഭാവനകളാണ്.
ചിത്രത്തിലെ വര്‍മാജി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഓട്ടപാത്രത്തില്‍ ഞണ്ടു വീണാലുണ്ടാകുന്ന ലൊഡലകളും പിസ്ത പാട്ടുമെല്ലാം പ്രശസ്തമാണെന്നും അതെല്ലാം കണ്ടുപിടിച്ചത് ജഗതിയാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
ഹിന്ദി പാട്ടിന്റെ ഈണം അനുകരിച്ച് പാട്ടുണ്ടാക്കുന്ന ചിലരെ കണ്ട് ഡോ.ബാലകൃഷ്ണന്‍ ഉണ്ടാക്കിയ കഥാപാത്രമാണ് വര്‍മാജി – സത്യന്‍ അന്തിക്കാട്
ജഗതിയുടെ വര്‍മാജി എന്ന കഥാപാത്രത്തിന് അക്കാലത്തെ ചില സംഗീത സംവിധായകരുടെ ഛായയുണ്ടായിരുന്നുവെന്നും ഹിന്ദി പാട്ടിന്റെ ഈണം അനുകരിച്ച് പാട്ടുണ്ടാക്കുന്ന ചിലരെ കണ്ട് ഡോ.ബാലകൃഷ്ണന്‍ ഉണ്ടാക്കിയ കഥാപാത്രമാണ് വര്‍മാജിയെന്നും സത്യന്‍ പറഞ്ഞു. അക്കാലത്തെ ചില സംഗീത സംവിധായകരെ കളിയാക്കിയാണ് ആ കഥാപാത്രം അവതരിപ്പിച്ചതെന്നും അതുകൊണ്ട് തന്നെ സിനിമയുടെ പ്രിവ്യൂ ഷോ അവരെ കാണിക്കേണ്ട എന്നായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ പറയാതെ തന്നെ അവരില്‍ ഒരാള്‍ സിനിമ കാണാന്‍ വന്നിരുന്നുവെന്നും പക്ഷെ സിനിമ കണ്ടിട്ടും അദ്ദേഹത്തെ കളിയാക്കിയതായി ആ സംഗീത സംവിധായകന് തോന്നിയിലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
‘ഇന്നും ഓട്ടപാത്രത്തില്‍ ഞണ്ടു വീണാലുണ്ടാകുന്ന ലൊഡലകളും പിസ്ത പാട്ടുമെല്ലാം പ്രശസ്തമാണ്. ജഗതിയാണ് അതെല്ലാം കണ്ടുപിടിച്ചു കൊണ്ടു വന്നതും. അന്നും ഇന്നും സിനിമ എന്റേതു മാത്രമല്ല, അഭിനയിക്കുന്നവരുടെ വരെ സംഭാവനകള്‍ സിനിമയെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
കിന്നാരത്തില്‍ ജഗതിയുടെ വര്‍മാജി എന്ന കഥാപാത്രത്തിന് അക്കാലത്തെ ചില സംഗീത സംവിധായകരുടെ ഛായയുണ്ടായിരുന്നു. ഹിന്ദി പാട്ടിന്റെ ഈണം അനുകരിച്ച് പാട്ടുണ്ടാക്കുന്ന ചിലരെ കണ്ട് ഡോ.ബാലകൃഷ്ണന്‍ ഉണ്ടാക്കിയ കഥാപാത്രമാണ് വര്‍മാജി. ആ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒന്നുരണ്ടു സംഗീത സംവിധായകരെ സിനിമയുടെ പ്രിവ്യൂ കാണിക്കണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.
ഇന്നും ഓട്ടപാത്രത്തില്‍ ഞണ്ടു വീണാലുണ്ടാകുന്ന ലൊഡലകളും പിസ്ത പാട്ടുമെല്ലാം പ്രശസ്തമാണ്. ജഗതിയാണ് അതെല്ലാം കണ്ടുപിടിച്ചു കൊണ്ടു വന്നതും
അവരെ പരിഹസിക്കാനാണ് വര്‍മാജിയെ ഉണ്ടാക്കിയതെന്ന് കരുതിയാലോ. പക്ഷേ, പ്രിവ്യൂ ദിവസം അതാ നില്‍ക്കുന്നു അതിലെ പ്രധാനി. ‘സത്യന്റെ പടത്തിന് വിളിച്ചില്ലെങ്കിലും ഞാന്‍ വരില്ലേ,’ ചിരിച്ചു പറഞ്ഞ് അദ്ദേഹം കയറി. സിനിമ കഴിഞ്ഞപ്പോള്‍ എനിക്കൊരു ചമ്മല്‍.
ഞാന്‍ പതുക്കെ അടുത്തു പോയി പറഞ്ഞു, ‘സംഗീത സംവിധായകരെ ചെറുതായിട്ട് ഒന്നു കളിയാക്കിയിരുന്നു’. ‘ഹേയ് അതൊന്നുമില്ല. അങ്ങനെയുള്ള ആള്‍ക്കാരും ഇവിടുണ്ട് സത്യാ, നന്നായിട്ടുണ്ട് വര്‍മാജി’. പുള്ളിയാണ് ആ കഥാപാത്രമെന്ന് ഭാഗ്യത്തിന് അദ്ദേഹം തിരിച്ചറിഞ്ഞില്ല,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talks About Kinnaram Movie