Kerala News
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 22, 02:21 pm
Saturday, 22nd March 2025, 7:51 pm

തിരുവനന്തപുരം: ഹയര്‍സെക്കന്ററി വാര്‍ഷിക പരീക്ഷയുടെ ചില ചോദ്യ പേപ്പറുകളില്‍ അക്ഷരത്തെറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

വിവിധ ഘടങ്ങളിലൂടെ രഹസ്യാത്മകമായാണ് ചോദ്യപേപ്പര്‍ നിര്‍മാണം നടത്തുന്നതെന്നും ഇതില്‍ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ഈ വിഷയം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കില്‍ മൂല്യനിര്‍ണയ സമയത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ ബയോളജി, കെമിസ്ട്രി. പ്ലസ് ടു എക്കണോമിക്‌സ് എന്നീ പേപ്പറുകളിലാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്. പിന്നാലെ നടന്ന ചില പേപ്പറുകളിലും തെറ്റുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അക്ഷരതെറ്റുമായി ബന്ധപ്പെട്ട വിഷയം പ്രൂഫ് റീഡിങ്ങില്‍ വന്ന പിശകാണെന്ന് അധ്യാപക സംഘടനകളടക്കം പറയുകയുണ്ടായി.

Content Highlight: Typos in question papers; Education Minister directs Director of General Education to investigate