ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓള്‍ഡ് ട്രഫോഡില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. 74 ഓവറില്‍ 236 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു ടീമിന് നേരിടേണ്ടിവന്നത്.
Sri Lanka all out for 236 runs in the first innings against England in 1st Test.
Dhananjaya De Silva 74, Milan Ratnayake 72 #LKA #ENGvSL pic.twitter.com/xcnV2ZT0VH— Sri Lanka Tweet 🇱🇰 (@SriLankaTweet) August 21, 2024
ലങ്കന്‍ ഓപ്പണര്‍ ദിമുത്ത് കരുണരത്നെ അഞ്ചാം ഓവറില്‍ ഗസ് ആറ്റ്കിങ്സണ്‍ന്റെ പന്തില്‍ വെറും രണ്ട് റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീട് ആറാം ഓവറില്‍ നിഷാന്‍ മധുശങ്കയെ നാല് റണ്‍സിന് ക്രിസ് വോക്സും പറഞ്ഞയച്ചതോടെ ലങ്ക പതറുകയായിരുന്നു. ടീമിനെ പിടിച്ചുനിര്‍ത്താന്‍ പിന്നീട് ഇറങ്ങിയ ഏഞ്ചലോ മാത്യൂസ് പൂജ്യം റണ്‍സിന് കൂടാരം കയറിയപ്പോള്‍ വെറും ആറ് റണ്‍സില്‍ ലങ്കയ്ക്ക് നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റുകളായിരുന്നു.
സ്‌കോര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടിയ ലങ്കയ്ക്ക് തുണയായത് ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയുടേയും മിലന്‍ രത്നയാകെയുടേയും മിന്നും പ്രകടനമാണ്. 84 പന്തില്‍ 8 ഫോര്‍ അടക്കം 74 റണ്‍സ് നേടിയാണ് ധനഞ്ജയ പുറത്തായത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീറാണ് താരത്തെ പുറത്താക്കിയത്. 135 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 72 റണ്‍സ് നേടിയാണ് മിലാന്‍ പുറത്തായത്.
താരത്തെയും ബഷീറാണ് പുറത്താക്കിയത്. ഒമ്പതാം നമ്പറില്‍ ഇറങ്ങി മിന്നും പ്രകടനം കാഴചവെച്ചതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി 50+ റണ്‍സ് നേടുന്ന ആദ്യത്തെ താരമാകാനാണ് മിലാനിക്ക് സാധിച്ചത്. 113 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലായിരുന്നു താരം ക്രീസിലെത്തിയത്.
Sri Lanka debutant Milan Rathnayake scored a fifty 👏👏👏#ENGvSL #LKA pic.twitter.com/z6BQJ3dYq8
— Sri Lanka Tweet 🇱🇰 (@SriLankaTweet) August 21, 2024
കുശാല്‍ മെന്‍ഡിസ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 24 റണ്‍സിന് പുറത്താകുകയായിരുന്നു. മാര്‍ക്ക് വുഡിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് താരം പുറത്തായത്. സ്പിന്നര്‍ ഷൊയിബ് ബഷീര്‍ 17 റണ്‍സിന് ദിനേഷ് ചണ്ടിമലിനെ പുറത്താക്കിയതോടെ മറുവശത്ത് കമിന്ദു മെന്‍ഡിസും (12) പ്രഭാത് ജയസൂര്യയും (10) കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്.
ക്രിസ് വോക്സ്, ഷൊയിബ് എന്നിവര്‍ മൂന്ന് വിക്കറ്റും ആറ്റ്കിങ്സണ്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റുമാണ് ഇംഗ്ലണ്ടിന് വേണ്ടി നേടിയത്.
Content Highlight: Milan Rathnayake In Record Achievement In His Debut Test