സാമ്പത്തിക നേട്ടത്തിനായി മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഉപയോഗിക്കില്ല; സത്യ നദല്ല
Tech
സാമ്പത്തിക നേട്ടത്തിനായി മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഉപയോഗിക്കില്ല; സത്യ നദല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 11:32 am

ലണ്ടന്‍: സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്ന് മെക്രോസോഫ്റ്റ് മേധാവി സത്യ നദല്ല. സ്വകാര്യ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന ഗൂഗിളിനെയും ഫേസ്ബുക്കിനെയും പ്രതിരോധത്തിലാക്കുന്നതാണ് നദല്ലയുടെ നിലപാട്.

“ബിംഗ് സെര്‍ച്ച് എന്‍ജിനിലും ലിങ്കടിന്‍ സോഷ്യല്‍ നെറ്റവര്‍ക്കിലും ലഭ്യമായ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി അവസാനലാഭവും ചൂഴ്ന്നെടുക്കില്ലെന്ന് മൈക്രോസോഫറ്റ് തീരുമാനിച്ചതാണ്”- നദല്ല പറഞ്ഞു.


Also Read നിങ്ങള്‍ക്ക് കളിക്കാന്‍ പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ചുനാളുകള്‍കൊണ്ട് തിരിച്ചറിയും; ശബരിമലയിലെ അക്രമസംഭവങ്ങളില്‍ പിണറായി


26 ബില്ല്യണ്‍ ഡോളറിന് മെക്രോസോഫ്റ്റ് മേടിച്ച ലിങ്കടിനില്‍ മാത്രം 560 മില്ല്യന്‍ അംഗങ്ങളാണുള്ളത്. മൈക്രോസോഫ്റ്റ് സേര്‍ച്ച് എന്‍ജിനായ ബിംഗ് ഇത്തരത്തിലുള്ളതില്‍ വച്ച് ഏറ്റവും വലിയ മൂന്നാമത്തെതാണ്.

“സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിമര്‍ശനം കേള്‍ക്കുന്ന അമേരിക്കന്‍ ഭീമന്മാരായ ഗൂഗിള്‍, ഫെയ്സ്ബുക്ക് എന്നിവയില്‍ നിന്നും കൃത്യമായ വ്യത്യാസമുണ്ട്”- നദല്ല പറഞ്ഞു.


Also Read മാതൃഭൂമി ജനം ടിവിയെ കണ്ടുപഠിച്ചു! ശബരിമല വിഷയത്തില്‍ മാതൃഭൂമിയെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രം


ഉപഭോക്താക്കളുടെ സ്വകാര്യത അവരുടെ അവകാശമായി കാണണമെന്ന് കമ്പനികളോട് ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന ഒരു ചടങ്ങില്‍ നദല്ല ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ച ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷനെ ഡാറ്റാ സ്വകാര്യതയിലേക്കുള്ള ആദ്യ ചുവടുവെപ്പായി സത്യ നദല്ല വിശേഷിപ്പിച്ചിരുന്നു.