ന്യൂദല്‍ഹി: നിര്‍ഭയ കൂട്ട ലൈംഗികാക്രമണക്കേസില്‍ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാഹരജി നിരസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു.
കേസില്‍ പ്രതികളായ വിനയ് ശര്‍മ, മുകേഷ്, അക്ഷയ് കുമാര്‍ സിംഗ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ വിനയ് ശര്‍മയാണ് ദയാഹരജി സമര്‍പ്പിച്ചത്.
ഇയാള്‍ സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനിലേക്ക് കൈമാറിയതായി വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും ഹീനവും അങ്ങേയറ്റത്തെ ക്രൂരവുമായ കുറ്റകൃത്യമാണ് ദയാഹരജി സമര്‍പ്പിച്ച അപേക്ഷകന്‍ ചെയ്തിട്ടുള്ളത്. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ മാതൃകാപരമായ ശിക്ഷ നല്‍കേണ്ട സാഹചര്യമാണിത്,”
എന്നാണ് ജെയിന്‍ പറഞ്ഞത്.ഹരജിക്ക് യാതൊരു യോഗ്യതയുമില്ലെന്നും നിരസിക്കാന്‍ ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.