തിരുവനന്തപുരം: ജീവിച്ചിരിപ്പില്ലെന്ന ബി. എല്‍.ഒ. റിപ്പോര്‍ട്ടിന്റെ പേരില്‍ പോസ്റ്റല്‍ വോട്ട് നഷ്ടപ്പെട്ട ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ ഇത്തവണ വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ പോളിംഗ് ബൂത്തില്‍ പോയി അദ്ദേഹം വോട്ട് ചെയ്യുന്നില്ലെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
80 കഴിഞ്ഞ എം.ജി.എസിന് ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. നേരത്തെ എം.ജി.എസ് മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണമുണ്ടായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് ബി.എല്‍.ഒ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്.
ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെപോയി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബി.എല്‍.ഒ പറഞ്ഞിരുന്നു.
അതേസമയം വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എം.ജി.എസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞിരുന്നു. മാര്‍ച്ച് 11-നായിരുന്നു എം.ജി.എസ് മരിച്ചതായി വാര്‍ത്ത പരന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക