Film News
ഹിഷാമിന്‌റെ സംഗീതത്തില്‍ പ്രണയിച്ച് മൃണാളും നാനിയും; ഹായ് നണ്ണയിലെ പാട്ട് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 04, 03:43 pm
Saturday, 4th November 2023, 9:13 pm

നാനിയും മൃണാല്‍ താക്കൂറും ജോഡികളായെത്തുന്ന ‘ഹായ് നാണ്ണാ’യിലെ മൂന്നാമത്തെ സിംഗിളായ ‘മെല്ലെ ഇഷ്ടം’ പുറത്തിറങ്ങി. ‘ടി സീരിസ് മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ഗാനം ഹിഷാമും ആവണി മല്‍ഹറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ അലാട്ട് വരികള്‍ ഒരുക്കിയ ഗാനത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’ വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സി.വി.എം) ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ ഏഴ് മുതല്‍ തിയറ്ററുകളിലെത്തും.

സാനു ജോണ്‍ വര്‍ഗീസ് ഐ.എസ്.സി. ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണിയും പ്രൊഡക്ഷന്‍ ഡിസൈന്‍ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇ.വി.വിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ, പി.ആര്‍.ഒ: ശബരി

Content Highlight: melle ishtam song from hi nanna