'എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരിട്ട് നിങ്ങളെ ഞാന്‍ അറിയിക്കും'; വ്യാജവാര്‍ത്തകളില്‍ പ്രതികരണവുമായി മേഘ്‌ന രാജ്
Celebrity Talk
'എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരിട്ട് നിങ്ങളെ ഞാന്‍ അറിയിക്കും'; വ്യാജവാര്‍ത്തകളില്‍ പ്രതികരണവുമായി മേഘ്‌ന രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 10:47 am

നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ചിരഞ്ജി സര്‍ജയെക്കുറിച്ചും നടി മേഘ്‌ന രാജിനെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ മാറിനിന്ന മേഘ്‌ന രാജ് ഇപ്പോള്‍ തനിക്കെതിരെ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മേഘ്‌ന ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നതുള്‍പ്പെടെ അനേകം വാര്‍ത്തകളാണ് പല യൂട്യൂബ് വീഡീയോകളിലൂടെ ഉള്‍പ്പെടെ പുറത്തു വന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മേഘ്‌ന രാജിന്റെ പ്രതികരണം.

” നിങ്ങളോട് സംസാരിച്ചിട്ട് ഒരുപാടായി. പെട്ടെന്ന് തന്നെ ഞാന്‍ നിങ്ങളോട് സംസാരിക്കും. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് ദയവായി നിങ്ങള്‍ ചെവികൊടുക്കരുത്. എന്നെകുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ഞാന്‍ നേരിട്ട് പങ്കുവെക്കുന്നതായിരിക്കും. മേഘന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

 

View this post on Instagram

 

Youtube videos 🙏🏻

A post shared by Meghana Raj Sarja (@megsraj) on

ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മേഘ്‌ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവിയുടെ മരണവും. ഇതിനു പിന്നാലെ മേഘ്‌ന കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മേഘ്‌ന. വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമ മലയാളത്തില്‍ മേഘ്‌നയ്ക്ക് വലിയ സ്വീകാര്യത നേടികൊടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Meghna Raj response to fake news spreading via social media