ഗുവാഹത്തി: അസമില്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ നടത്തുന്ന പൗരത്വ നിയമ വിരുദ്ധ സമരം സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുമായി ഗൂഢാലോചനക്ക് ശേഷം നടത്തുന്നതാണെന്ന ആരോപണവുമായി പൊതുപ്രവര്‍ത്തകരായ മേധാ പട്കറും സന്ദീപ് പാണ്ഡേയും. കര്‍ഷക നേതാവ് അഖില്‍ ഗൊഗോയിയെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എയ്ക്ക് കൈമാറിയതില്‍ വലിയ ഗൂഢാലോചന നടന്നതായും സന്ദീപ് പാണ്ഡേയും പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അഖില്‍ ഗൊഗോയി നേതൃത്വം നല്‍കുന്ന കെ.എം.എസ്.എസ് മാത്രമേ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തിയുള്ളൂ. സ്റ്റുഡന്റ് യൂണിയന്‍ മുഴുവനായും നിശബ്ദമായിരുന്നുവെന്നും സന്ദീപ് പാണ്ഡേ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അഖില്‍ ഗൊഗോയിയുടെ അറസ്റ്റിന് ശേഷം സ്റ്റുഡന്റ് യൂണിയന്‍ പെട്ടെന്ന് ചിത്രത്തിലേക്ക് വരികയും പൗരത്വ നിയമ വിരുദ്ധ സമരം നയിക്കുകയുമായിരുന്നു. അവിടെ നമുക്കൊരു ഗൂഢാലോചന കാണാന്‍ കഴിയും. അസം സ്റ്റുഡന്റസ് യൂണിയന്‍ നടത്തുന്ന പൗരത്വ നിയമ വിരുദ്ധ സമരം സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയാണ് നടത്തുന്നതെന്നും സന്ദീപ് പാണ്ഡേ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തങ്ങള്‍ക്ക് എതിരെ വരാത്ത പ്രക്ഷോഭത്തിന് മാത്രമേ സര്‍ക്കാര്‍ അനുവാദം നല്‍കുന്നുള്ളൂ. സ്റ്റുഡന്റസ് യൂണിയന്‍ ചിത്രത്തിലേക്ക് വന്നതിന് ശേഷം, റോഡുകള്‍ക്ക് ശേഷം മൈതാനങ്ങളില്‍ മാത്രമേ പ്രക്ഷോഭം നടത്തുകയുള്ളൂ എന്ന് അവരുടെ നേതാക്കള്‍ പറഞ്ഞു. മാത്രമല്ല അഞ്ച് മണി വരെയെ സമരം നടത്തുകയുള്ളൂ എന്നും പ്രഖ്യാപിച്ചു. ഇതൊരു സര്‍ക്കാര്‍ പരിപാടിയാണോ അതോ ജനങ്ങളുടെ പ്രസ്ഥാനമാണോ എന്നും സന്ദീപ് പാണ്ഡേ ചോദിച്ചു.